
കൊല്‍ക്കത്ത: ഐ.എസ്.എല്ലിലെ ഏറ്റവും കരുത്തരായ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത ഇനി ആ പേരില്‍ ഉണ്ടാവില്ലാ. നിലവിലെ മൂന്ന് ഐ.എസ്.എല്‍ സീസണുകളിലായി രണ്ട് കീരിടങ്ങള്‍ സ്വന്തമാക്കിയ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത നാലാം സീസണില്‍ പുതിയ പേരിലാണ് എത്തുന്നത്. അമര്‍ തമര്‍ കൊല്‍ക്കത്ത എന്നാണ് പുതിയ പേര്.
സ്പാനിഷ് വമ്ബന്മാരായ അത്‌ലറ്റിക്കോ മാഡ്രിഡുമായി മൂന്നു വര്‍ഷത്തെ കരാര്‍ അവസാനിച്ചതിനാലാണ് കൊല്‍ക്കത്ത പുതിയ പേര് സ്വീകരിച്ചത്.

നിങ്ങളുടെയും എന്റെയും കൊല്‍ക്കത്ത എന്നാണ് പുതിയ പേരിന്റെ അര്‍ത്ഥം. ചുവപ്പും വെള്ളയും വരകളുള്ള ജഴ്‌സിയില്‍ മാറ്റമുണ്ടാകില്ല. എ.ടി.കെ എന്ന ചുരുക്കപ്പേരിലായിരിക്കും ടീം അറിയപ്പെടുകയെന്ന് കൊല്‍ക്കത്തയുടെ ടീം ഉടമസ്ഥന്‍ സഞ്ജീവ് ഗോയങ്കെ വ്യക്തമാക്കി.
