ഐ.എസ്.എല്‍; കൊച്ചിയില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ്- ഡല്‍ഹി ഡൈനാമോസ് മത്സരം

  • Post category:news
  • Reading time:1 min read
You are currently viewing ഐ.എസ്.എല്‍; കൊച്ചിയില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ്- ഡല്‍ഹി ഡൈനാമോസ് മത്സരം

കൊച്ചി: ഇന്ന് നടക്കുന്ന ഐ.എസ്.എല്ലിലെ പതിമൂന്നാം മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് ഡല്‍ഹി ഡൈനാമോസിനെ നേരിടും. പോയിന്റ് പട്ടികയില്‍ ബ്ലാസ്റ്റേഴ്‌സ് നാലാംസ്ഥാനത്തും ഡല്‍ഹി എട്ടാം സ്ഥാനത്തുമാണ് ഉള്ളത്. കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം. കൊല്‍ക്കത്തയ്‌ക്കെതിരെ അവരുടെ നാട്ടില്‍ വച്ച് നേടിയ മിന്നുന്ന ജയത്തിനുശേഷം കൊച്ചിയില്‍ വിജയം തുടരാന്‍ ബ്ലാസ്റ്റേഴ്‌സിന് സാധിച്ചില്ല. കരുത്തന്‍മാരായ മുംബൈയെ പിന്തള്ളി മത്സരത്തിലെ അവസാന നിമിഷം വരെ മുന്നിലെത്തിയെങ്കിലും അവസാന എക്‌സ്ട്രാ ടൈമില്‍ ബ്ലാസ്റ്റേഴ്‌സിന് സമനില വഴങ്ങേണ്ടി വന്നു. ഡല്‍ഹി ഡൈനാമോസ് കളിച്ച രണ്ട് മത്സരങ്ങളില്‍ ഒരു മത്സരം ജയിക്കുകയും മറ്റൊന്ന് തോല്‍ക്കുകയും ചെയ്തിട്ടുണ്ട്.ക്യാപ്റ്റന്‍ സന്ദേശ് ജിങ്കന്റെ നേതൃത്വത്തിലുള്ള പ്രതിരോധവും ഒത്തിണക്കം ഉള്ള ടീം വര്‍ക്കും ബ്ലാസ്റ്റേഴ്‌സിനെ വിജയത്തിലെത്തിക്കും എന്നാണ് കോച്ച് ഡേവിഡ് ജെയിംസിന്റെ പ്രതീക്ഷ.എന്നാല്‍ മുംബൈയ്ക്ക് എതിരായ മത്സരത്തില്‍ പ്രതിരോധത്തില്‍ അവസാന മിനിറ്റുകളില്‍ വന്ന വീഴ്ച ഇക്കുറിയും ആവര്‍ത്തിച്ചാല്‍ വിജയമെന്ന ബ്ലാസ്റ്റേഴ്‌സിന്റെ സ്വപ്നം തകരും.കൊച്ചിയില്‍ ഇന്നലെ അവസാനവട്ട പരിശീലനവും കഴിഞ്ഞാണ് ഇരുടീമുകളും ഇന്ന് പോരാട്ടത്തിന് ഇറങ്ങുന്നത്.

0Shares