
ചെന്നൈ: മലയാളി താരം മുഹമ്മദ് റാഫിയുടെ മികവില്‍ ചെന്നൈയ്ക്ക് ജംഷഡ്പൂരിനെതിരായ മത്സരത്തില്‍ സമനില. ഇതോടെ കേരളാ ബ്ലാസ്റ്റേഴ്സിന്റെ മുന്നോട്ടുള്ള കുതിപ്പിന്റെ സാധ്യതകള്‍ക്ക് മങ്ങലേറ്റു. ചെന്നൈയ്ക്കായി അവസാന നിമിഷത്തിലാണ് റാഫിയുടെ ഗോള്‍ പിറന്നത്. ഇതോടെ മത്സരം 1-1 ന് സമനിലയിലാവുകയായിരുന്നു.

ചെന്നൈയ്ക്കെതിരെ വെല്ലിങ്ടണ്‍ പ്രിയോറിയാണ് 33മത്തെ മിനുറ്റില്‍ ജംഷഡ്പൂരിനായി ഗോള്‍ നേടിയത്. കളി തീരാന്‍ മിനുറ്റുകള്‍ ബാക്കി നില്‍ക്കെ 88-ാം മിനിറ്റില്‍ റാഫി ചെന്നൈയിനെ ഒപ്പമെത്തിക്കുകയായിരുന്നു.
ഇനി ബ്ലാസ്റ്റേഴ്സിന്റെ സാധ്യതകള്‍ ഇങ്ങനെയാണ്. അവശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ ജംഷഡ്പൂര്‍ ഒന്നിലെങ്കിലും തോര്‍വി വഴങ്ങണം. കൂടാതെ, ഇനിയുള്ള രണ്ട് മത്സരങ്ങള്‍ ബ്ലാസ്റ്റേഴ്സ് ജയിച്ചാല്‍ മാത്രം പോര, ഗോവ ഒരു കളിയില്‍ തോല്‍ക്കുകയും ചെയ്യണം. 23 ന് കൊച്ചിയിലാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.
