കൊച്ചി: ഐ.എസ്.എല്ലിന്റെ അടുത്ത സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകനായി സ്റ്റുവര്‍ട്ട് പിയേഴ്സെത്തുമെന്ന് റിപോര്‍ട്ടുകള്‍. കേരളക്കരയെ ആവേശം കൊള്ളിച്ച സ്റ്റീവ് കോപ്പലിന് പകരക്കാരനായി നോട്ടിങ്ങാമിന്റെ മുന്‍ പ്രതിരോധ നിരതാരം കൂടിയായ പിയേഴ്സിന്റെ പേര് സജീവ പരിഗണനയിലാണെന്നാണ് വിവരം.

ഇക്കാര്യം വ്യക്തമാക്കി ബ്ലാസ്റ്റേഴ്സ് താരമായിരുന്ന മൈക്കല്‍ ചോപ്ര ട്വീറ്റ് ചെയ്തിരുന്നു. ഇംഗ്ലണ്ടിനായി 78 മല്‍സരങ്ങള്‍ കളിച്ചിട്ടുള്ള പിയേഴ്സ് നോട്ടിങ്ങാം ഫോറസ്റ്റ്, ന്യൂകാസില്‍ യുനൈറ്റഡ്, മാഞ്ചസ്റ്റര്‍ സിറ്റി എന്നീ ക്ലബുകള്‍ക്കൊപ്പവും കളിച്ചിട്ടുണ്ട്.