ലണ്ടന്‍: ആഗോള ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റിനു വേണ്ടി ഇന്ത്യയില്‍ നിന്നും ലിബിയയിലേക്ക് കടത്തിയ കോടികള്‍ വിലയുള്ള വേദനസംഹാരി ഗുളികകള്‍ ഇറ്റാലിയന്‍ പോലീസ് പിടികൂടി. 7.5 കോടി രൂപ വിലയുള്ള ട്രാമഡോള്‍ ഗുളികകള്‍ മൂന്ന് കണ്ടെയ്‌നറുകളിലാക്കി സുരക്ഷിതമായി പായ്ക്ക് ചെയ്ത നിലയിലാണ് കണ്ടെത്തിയത്. പുതപ്പ്, ഷാംപ്പൂ എന്നിവയാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇവ കടത്താന്‍ ശ്രമിച്ചതെന്നാണ് റിപ്പോര്‍ട്ട്.

ഒരു ഇന്ത്യന്‍ കമ്പനി ദുബായില്‍ നിന്നും അനധികൃതമായി വാങ്ങിയതാണ് മരുന്നുകളെന്ന് ഇറ്റാലിയന്‍ പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്നും ശ്രീലങ്ക വഴിയാണ് ഇവ കടത്തിയത്. സാധാരണയായി വിശപ്പ്, ദാഹം, ക്ഷീണം എന്നിവ അകറ്റുന്നതിനായി ക്യപ്റ്റഗോണ്‍ എന്ന മരുന്ന് ഐ.എസ് ഭീകരന്മാര്‍ ഉപയോഗിക്കാറുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്.