ഐ.എം വിജയന്‍ കേരള സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിലേക്ക്

  • Post category:news
  • Reading time:1 min read
You are currently viewing ഐ.എം വിജയന്‍ കേരള സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിലേക്ക്

മലയാളിയും ഇന്ത്യന്‍ ഫുട്ബോള്‍ ഇതിഹാസവുമായ ഐ.എം വിജയന്‍ കേരള സംസ്ഥാന സ്പോട്സ് കൗണ്‍സിലിലേക്ക്. ഐ.എം വിജയനും ഒളിമ്പ്യന്നായ കെ.എം ബീന മോളും ഉള്‍പ്പടെ 12 പേരെ സംസ്ഥാന കൗണ്‍സിലിലേക്ക് കേരള സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്തു. വോളിബോള്‍ താരം കപില്‍ദേവ്, ബോക്സിങ്ങ് താരം കെ.സി ലേഖ, പരിശീലകന്നായ വിക്ടര്‍ മഞ്ഞില, പി.പി തോമസ് എന്നിവരും നിര്‍ദേശിക്കപ്പെട്ടവരില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

കൂടാതെ ഡോ. ടി.ഐ മനോജ്,ഡോ. അജിത് മോഹന്‍ കെ.ആര്‍, ജയരാജന്‍ ഡേവിഡ് ഡി, ഡോ. ജോ ജോസഫ്, എ എന്‍.രവീന്ദ്രദാസ്, പി.കെ അജേഷ് എന്നിവരും സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ച പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

0Shares