ഐ.ആര്‍.പി.സിയുടെ ഡി അഡിക്ഷന്‍ ആന്‍ഡ് കൗണ്‍സലിങ് സെന്റര്‍ കണ്ണൂരിന് സമര്‍പിച്ചു; സെന്ററിലേക്കുള്ള മെത്തകള്‍ സുള്‍ഫെക്‌സ് കൈമാറി

  • Post category:news
  • Reading time:1 min read
You are currently viewing ഐ.ആര്‍.പി.സിയുടെ ഡി അഡിക്ഷന്‍ ആന്‍ഡ് കൗണ്‍സലിങ് സെന്റര്‍ കണ്ണൂരിന് സമര്‍പിച്ചു; സെന്ററിലേക്കുള്ള മെത്തകള്‍ സുള്‍ഫെക്‌സ് കൈമാറി

കണ്ണൂര്‍: ലഹരിയില്‍ കുടുങ്ങിപ്പോകുന്നവരെ രക്ഷിക്കുന്നതിനായി സാന്ത്വന സംഘടനയായ ഐ.ആര്‍.പി.സി തുടങ്ങിയ ഡി അഡിക്ഷന്‍ ആന്‍ഡ് കൗണ്‍സലിങ് സെന്റര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. ഐആര്‍പിസി നടത്തുന്ന ഒട്ടേറെ സാന്ത്വന പ്രവര്‍ത്തനങ്ങളില്‍ ഒടുവിലത്തേതാണ് ഡി അഡിക്ഷന്‍ സെന്റര്‍. 2016 ല്‍ ആരംഭിച്ച ലഹരി വിമുക്ത ബോധവല്‍ക്കരണ പരിപാടിയായ ‘ജനങ്ങള്‍ക്കൊപ്പം നാടിനൊപ്പം’ ക്യാമ്പയിനിന്റെ തുടര്‍ച്ചയായാണ് ചൊവ്വ കനകവല്ലി റോഡില്‍ സെന്റര്‍ ആരംഭിച്ചത്. ഐ.ആര്‍.പി.സി ഉപദേശകസമിതി ചെയര്‍മാന്‍ പി ജയരാജന്‍ അധ്യക്ഷനായി. ജില്ലാതല ലഹരി വിമുക്ത ക്യാമ്പയിന്‍ എക്‌സൈസ് കമീഷണര്‍ ഋഷി രാജ്‌സിങ് ഉദ്ഘാടനംചെയ്തു. കൗണ്‍സിലിങ് സെന്ററിലേക്കുള്ള ഇരുപത് മെത്തകള്‍ സുള്‍ഫെക്‌സ് സെയില്‍സ് മാനേജര്‍ സന്തോഷ് കുമാര്‍ കൈമാറി.മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, എംപിമാരായ പി കെ ശ്രീമതി, കെ കെ രാഗേഷ്, മേയര്‍ ഇ പി ലത, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, ഡെപ്യൂട്ടി മേയര്‍ പി കെ രാഗേഷ്, ഫാദര്‍ തോമസ് കരിങ്ക, ഫാദര്‍ ജേക്കബ് ഡാനിയേല്‍, എം പ്രകാശന്‍, സി പി സന്തോഷ്‌കുമാര്‍, യു ബാബു ഗോപിനാഥ്, രാജേഷ് പ്രേം, ഡോ. ജയപ്രകാശ് സംസാരിച്ചു. കെ.കെ നാരായണന്‍ സ്വാഗതവും കെ.വി ബാലന്‍ നന്ദിയും പറഞ്ഞു.

0Shares