ഐസ്‌ക്രീം വിറ്റ് ഒറ്റദിവസം കൊണ്ട് മന്ത്രി നേടിയത് 7.5 ലക്ഷം രൂപ.

  • Post category:news
  • Reading time:1 min read
You are currently viewing ഐസ്‌ക്രീം വിറ്റ് ഒറ്റദിവസം കൊണ്ട് മന്ത്രി നേടിയത് 7.5 ലക്ഷം രൂപ.

ഹൈദരാബാദ്: തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിന്റെ മകനും മന്ത്രിയുമായ കെ.ടി രാമറാവുവാണ് ഐസ്‌ക്രീം വിറ്റ് മണിക്കൂറുകള്‍ കൊണ്ട് ലക്ഷങ്ങള്‍ നേടിയത്. എന്നാല്‍ മന്ത്രി ഒരു ഐസ്‌ക്രീം കടക്കാരനാണെന്ന് തെറ്റിദ്ധരിക്കണ്ട. തങ്ങളുടെ പാര്‍ട്ടിയായ തെലുങ്കാന രാഷ്ട്ര സമിതിയുടെ (ടിആര്‍എസ്) സമ്മേളനവും സ്ഥാപകദിനവും നടക്കാനിരിക്കെ ഇതിലേക്കു ഫണ്ട് സ്വരൂപിക്കുന്നതിനു വേണ്ടിയാണ് രാമറാവു ഒരു ദിവസത്തേക്കു മാത്രം ഐസ്‌ക്രീം വില്‍പ്പനക്കാരനായത്.

കുത്തുബുല്ലാപൂരിലെ ഒരു ഐസ്‌ക്രീം പാര്‍ലറിലാണ് രാമറാവു ഒരു ദിവസത്തേക്ക് സെയില്‍സ്മാനായത്. ടിആര്‍എസിന്റെ തന്നെ എംപിയായ മല്ല റെഡ്ഡി ഒരു ഐസ്‌ക്രീം വാങ്ങിയത് അഞ്ചു ലക്ഷം രൂപയ്ക്കാണ്. പാര്‍ട്ടിയുടെ മറ്റൊരു മുതിര്‍ന്ന നേതാവായ ശ്രീനിവാസ് റെഡ്ഡി ഒരു ലക്ഷം രൂപ നല്‍കി ഐസ്‌ക്രീം വാങ്ങി. ഇവര്‍ക്കു പിന്നാലെ നിരവധി നേതാക്കളും അനുഭാവികളും പാര്‍ലറിലേക്ക് വന്നതോടെ 7.5 ലക്ഷം രൂപയോളം രാമറാവുവിന് സ്വരുക്കൂട്ടാനായി. പാര്‍ട്ടി ഫണ്ടിലേക്കായി പണം സ്വരൂപിക്കാന്‍ ഒരാഴ്ചത്തെ പദ്ധതികളാണ് ടിആര്‍എസ് രൂപീകരിച്ചിരിക്കുന്നത്.

0Shares