ഐസ്‌ക്രീം പാര്‍ലര്‍ കേസ് വീണ്ടും കുത്തിപ്പൊക്കി വി.എസ്; പുനഃരന്വേഷണം ആവശ്യപ്പെട്ട് വി.എസ് അച്യുതാനന്ദന്‍ ഹൈക്കോടതിയില്‍

  • Post category:news
  • Reading time:1 min read
You are currently viewing ഐസ്‌ക്രീം പാര്‍ലര്‍ കേസ് വീണ്ടും കുത്തിപ്പൊക്കി വി.എസ്; പുനഃരന്വേഷണം ആവശ്യപ്പെട്ട് വി.എസ് അച്യുതാനന്ദന്‍ ഹൈക്കോടതിയില്‍

തിരുവനന്തപുരം: ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ വീണ്ടും അന്വേഷണം ആവശ്യപ്പെട്ട് വി.എസ് അച്യുതാനന്ദന്‍ ഹൈക്കോടതിയില്‍. അന്വേഷണം അട്ടിമറിച്ചെന്ന പരാതി പുനരന്വേഷിക്കണമെന്നാണ് വിഎസിന്റെ ആവശ്യം.
അതേസമയം, കേസില്‍ നിയമപോരാട്ടം തുടരുമെന്ന് വി.എസ് അച്യുതാനന്ദന്‍ നേരത്തെ അറിയിച്ചിരുന്നു. കേസ് അട്ടിമറിച്ചതിനെതിരെ ഉടന്‍ തന്നെ വിചാരണ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. വി.എസിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളിയ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. കോഴിക്കോട് നഗരത്തിലെ ഒരു ഐസ് ക്രീം – ബ്യൂട്ടി പാര്‍ലറുമായി ബന്ധപ്പെട്ട് നടന്നുവെന്ന് ആരോപിക്കപെടുന്ന പെണ്‍വാണിഭമാണ് ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസ്. കേസിലെ മുഖ്യ സാക്ഷിയായ റജീന കേരളത്തിലെ വ്യവസായ മന്ത്രിയായിരുന്ന കുഞ്ഞാലിക്കുട്ടിക്ക് എതിരെ പരസ്യ പ്രസ്താവന നടത്തിയതോടെ ദേശീയ ശ്രദ്ധ ആകര്‍ഷിച്ച സംഭവമാണിത്. എന്നാല്‍ പിന്നീട് റജീന മൊഴി മാറ്റി പറഞ്ഞതോടെ പ്രതികളെയെല്ലാം കോടതി വെറുതെവിടുകയായിരുന്നു. കേസുമായി ബന്ധമുണ്ടെന്ന് കരുതുന്ന രണ്ട് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്യാനുണ്ടായ കാരണത്തെപ്പറ്റിയുള്ള അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് കോടതി തള്ളിക്കളഞ്ഞ സംഭവവും വിവാദം സൃഷ്ടിച്ചിരുന്നു.

0Shares