ഐശ്വര്യ ലക്ഷ്മിയുടെ തമിഴ് അരങ്ങേറ്റചിത്രം; വിശാല്‍ നായകനാവുന്ന സുന്ദര്‍ സി സിനിമ ‘ആക്ഷന്‍റെ’ ടീസര്‍ പുറത്തെത്തി

  • Post category:news
  • Reading time:1 min read
You are currently viewing ഐശ്വര്യ ലക്ഷ്മിയുടെ തമിഴ് അരങ്ങേറ്റചിത്രം; വിശാല്‍ നായകനാവുന്ന സുന്ദര്‍ സി സിനിമ ‘ആക്ഷന്‍റെ’ ടീസര്‍ പുറത്തെത്തി

വിശാല്‍ നായകനാവുന്ന സുന്ദര്‍ സി ചിത്രം ‘ആക്ഷന്‍റെ’ ടീസര്‍ പുറത്തെത്തി. മലയാളി താരം ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിലെ നായിക. ഐശ്വര്യയുടെ തമിഴ് അരങ്ങേറ്റചിത്രമാണ് ഇത്. തമന്നയും മറ്റൊരു പ്രധാന വേഷത്തിലുണ്ട്. പേരുപോലെതന്നെ ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യമുള്ള സിനിമയുടെ 1.09 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറാണ് പുറത്തെത്തിയിരിക്കുന്നത്.

യോഗിബാബു, ആകാന്‍ഷ പുരി, കബീര്‍ ദുഹാന്‍ സിംഗ്, രാംകി തുടങ്ങിവരും വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഹിപ്‌ഹോപ് തമിഴയുടേതാണ് സംഗീതം. ഛായാഗ്രഹണം ഡുഡ്‌ലീ. അന്‍പറിവാണ് സംഘട്ടന സംവിധാനം.

0Shares