ഐഫോണ്‍ ഉപയോഗിച്ചതിന് സാംസങ് ബ്രാന്‍ഡ് അംബാസഡര്‍ക്ക് 12 കോടി പിഴ

  • Post category:news
  • Reading time:1 min read
You are currently viewing ഐഫോണ്‍ ഉപയോഗിച്ചതിന് സാംസങ് ബ്രാന്‍ഡ് അംബാസഡര്‍ക്ക് 12 കോടി പിഴ

റഷ്യ: ചാനല്‍ ചര്‍ച്ചയ്ക്കിടെ ഐഫോണ്‍ ഉപയോഗിച്ചുവെന്ന കാരണത്താല്‍ സാംസംഗ് ബ്രാന്‍ഡ് അംബാസഡര്‍ക്ക് നല്‍കേണ്ടി വന്നത് 12 കോടി. സാംസംഗിന്റെ റഷ്യയിലെ ബ്രാന്‍ഡ് അംബാസഡറായ ക്സീന സോബ്ചാക് കമ്പനി പിഴ ചുമത്തിയത്. പൊതുചടങ്ങുകളിലും ടെലിവിഷന്‍ ഷോകളിലും സാംസംഗ് ഗ്യാലക്‌സി നോട്ട് 9 ഉപയോഗിക്കണമെന്നാണ് കമ്പനിയുടെ കരാര്‍. എന്നാല്‍, അടുത്തിടെ നടന്ന ചാനല്‍ ചര്‍ച്ചയ്ക്കിടെ ഐഫോണ്‍ പേപ്പര്‍ കൊണ്ട് മറച്ചു പിടിച്ച ഉപയോഗിക്കുന്നത് സോഷ്യല്‍മീഡിയ ഉപയോക്താക്കളാണ് പുറത്തുക്കൊണ്ടുവന്നത്. ഇതോടെ കമ്പനിയുടെ കരാര്‍ തെറ്റിച്ച ബ്രാന്‍ഡ് അംബാസഡര്‍ 1.6 മില്ല്യന്‍ ഡോളര്‍ (ഏകദേശം 12 കോടി രൂപ) പിഴ നല്‍കണമെന്നാണ് സാംസങ് ആവശ്യപ്പെട്ടിരിക്കുന്നത്.

0Shares