ഐക്യരാഷ്ട്ര സഭ വെറും നേരംപോക്കു ക്ലബ്!: ഡൊണാള്‍ഡ് ട്രംപ്.

  • Post category:news
  • Reading time:1 min read
You are currently viewing ഐക്യരാഷ്ട്ര സഭ  വെറും നേരംപോക്കു ക്ലബ്!: ഡൊണാള്‍ഡ് ട്രംപ്.

വാഷിങ്ടണ്‍: വെസ്റ്റ് ബാങ്കിലെയും ഈസ്റ്റ് ജറുസലേമിലെയും ഇസ്രായേല്‍ നടപടികളെ വിമര്‍ശിച്ചു കൊണ്ട് യുഎന്‍ പ്രമേയം പാസാക്കിയതിനെതിരെ നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഐക്യരാഷ്ട്രസഭയെ നേരം പോക്ക് ക്ലബെന്നു വിളിച്ചാണ് ട്രംപ് പരിഹസിച്ചത്.

അന്താരാഷ്ട്ര തലത്തിൽ യു.എന്നിന് ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാൻ സാധിക്കും. എന്നാല്‍ ഇപ്പോൾ അത് ഒരുപറ്റം ആളുകൾക്ക്  ഒത്തുകൂടാനും നേരം പോക്ക് പറയാനും മാത്രമുള്ള വേദിയായി മാറിയിരിക്കുകയാണെന്ന് ട്രംപ് കുറ്റപ്പെടുത്തി.

0Shares