
റോട്ടര്‍ഡാം: എടിപി റാങ്കിംഗിലെ പ്രായമേറിയ ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരമെന്ന നേട്ടം സ്വിറ്റ്സർലൻഡിന്റെ റോജര്‍ ഫെഡറർക്ക്. റോട്ടര്‍ഡാം ഓപ്പണ്‍ ക്വാർട്ടർ ഫൈനലിലെ ജയത്തോടെയാണ് 36 വയസുകാരനായ ഫെഡറർ വീണ്ടും ഒന്നാമത് എത്തിയത്.

ക്വാർട്ടറിൽ ഫ്രാന്‍സിന്റെ റോബിന് ഹാസിനെ 4-6, 6-1, 6-1 എന്ന സ്കോറിന് ഫെഡറർ തോൽപ്പിച്ചു.ഇതിഹാസ താരം ആന്ദ്രേ ആഗസിയുടെ റിക്കാർഡാണ് ഫെഡറർ മറികടന്നത്. 2003ല്‍ 33-ാം വയസിലാണ് അദ്ദേഹം ഇത് സ്വന്തമാക്കിയത്.
