ദുബായി: ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ-പാക് പോരാട്ടം ഇന്ന്. രണ്ട് ടീമുകളും അവസാനമായി കളിച്ചത് 2017ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ലണ്ടനിലെ ഓവല്‍ മൈതാനത്തു വച്ചാണ്. അന്ന് ഇന്ത്യ പാക്കിസ്ഥാനോട് തോറ്റാണ് മടങ്ങിയത്. ശേഷമുള്ള ആവേശമുണര്‍ത്തുന്ന ഇന്ത്യ-പാക്കിസ്ഥാന്‍ കളിയായിരിക്കും ഇന്ന് നടക്കാനിരിക്കുന്നത്. ഇരു ടീമുകളും പരസ്പരം ആകെ 196 മല്‍സരങ്ങള്‍ കളിച്ചതില്‍ പാക്കിസ്ഥാന്‍ 86 മല്‍സരങ്ങളും ഇന്ത്യ 67 മത്സരങ്ങളുമാണ് ജയിച്ചത്. എന്നാല്‍ ഏഷ്യ കപ്പില്‍ 12 കളികളില്‍ ഇന്ത്യ ആറെണ്ണം ജയിച്ചപ്പോള്‍ പാക്കിസ്ഥാന്‍ അഞ്ചെണ്ണമേ ജയിച്ചുള്ളൂ. ഇവിടെ ഇന്ത്യ ഒരുപിടി മുന്നിലാണ്.
കോഹ്ലിയില്ലാതെ ഇന്ത്യ പാക്കിസ്ഥാനെ നേരിടാനൊരുങ്ങുമ്പോള്‍ രോഹിത് ശര്‍മ (ക്യാപ്റ്റന്‍), എം.എസ് ധോണി (വിക്കറ്റ് കീപ്പര്‍), ജസ്പ്രീത് ബുമ്ര, ശിഖര്‍ ധവാന്‍, അമ്ബാട്ടി റായുഡു, ഖലീല്‍ അഹ്മദ്, യുസ്വേന്ദ്ര ചാഹല്‍, മനീഷ് പാണ്ഡ, കേദാര്‍ ജാദവ്, ഹാര്‍ദ്ദിക് പാണ്ഡ്യ, ദിനേഷ് കാര്‍ത്തിക്, ഭുവനേശ്വര്‍ കുമാര്‍, കെ എല്‍ രാഹുല്‍, കുല്‍ദീപ് യാദവ്, ശാര്‍ദ്ദൂല്‍ ഠാക്കൂര്‍ എന്നിവര്‍ ഇന്ത്യയ്ക്ക് വേണ്ടി അണിനിരങ്ങുന്നത്. അതേസമയം, സര്‍ഫ്രാസ് അഹ്മദ് (ക്യാപ്റ്റന്‍-വിക്കറ്റ് കീപ്പര്‍), ഷാന്‍ മസൂദ്, ഫഖര്‍ സമാന്‍, മുഹമ്മദ് ആമിര്‍, മുഹമ്മദ് നവാസ്, ഇമാമുല്‍ ഹഖ്, ബാബര്‍ അസം, ഹസന്‍ അലി,ഹാരിസ് സൊഹൈല്‍, ഷദബ് ഖാന്‍, ഫഹീം അഷ്റഫ്, ജുനൈദ് ഖാന്‍, ഉസ്മാന്‍ ഖാന്‍, ഷഹീന്‍ അഫ്രീദി, ആസിഫ് അലി, ശുഐബ് മാലിക് എന്നിവരാണ് പാക്കിസ്ഥാനില്‍ ഇന്ത്യയെ നേരിടാന്‍ ഇറങ്ങുന്നവര്‍.
ഏഷ്യാ കപ്പില്‍ ഇന്ന് ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടും