
ആലപ്പുഴ: ഏഷ്യാനെറ്റ് ന്യൂസിന്റെ ആലപ്പുഴ ഓഫീസിന് നേരെ അജ്ഞാതരുടെ ആക്രമണം. ഇന്ന് പുലര്‍ച്ചെയാണ് ആക്രമണം ഉണ്ടായത്. ഓഫീസിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ചാനലിന്റെ കാര്‍ ആക്രമികള്‍ പൂര്‍ണ്ണമായി തല്ലി തകര്‍ത്തു. ആളപായമില്ല. സംഭവം നടക്കുമ്പോള്‍ ആലപ്പുഴ റിപ്പോര്‍ട്ടര്‍ ടി. വി. പ്രസാദ് ഓഫീസില്‍ ഉണ്ടായിരുന്നു. പുലര്‍ച്ചെ രണ്ട് മണിക്കാണ് താന്‍ ഉറങ്ങിയത് എന്നും അതിന് ശേഷമാകാം സംഭവം നടന്നതെന്നും പ്രസാദ് പറയുന്നു. ഓഫീസിന് ഉള്ളിലായിരുന്ന പ്രസാദ് അസ്വഭാവികമായി ശബ്ദങ്ങള്‍ ഒന്നും കേട്ടില്ല എന്നാണ് അറിയിച്ചത്. രാവിലെ ക്ലീനിംഗ് ജോലിക്കാടി എത്തിയ സ്ത്രീയാണ് കാര്‍ തകര്‍ന്നു കിടക്കുന്നത് കണ്ട് റിപ്പോര്‍ട്ടറെ വിവരം അറിയിക്കുന്നത്.

പോലീസ് സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാന്‍ ഡി. ജി. പി ബഹറ ആലപ്പുഴ എസ്. പിക്ക് നിര്‍ദ്ദേശം നല്‍കി.
