ഏഷ്യാകപ്പ് ബാസ്‌കറ്റ്‌ബോള്‍ ചാംപ്യന്‍ഷിപ്പ്: ഇന്ത്യൻ വനിതാ ടീമിൽ നാല് മലയാളികൾ

  • Post category:news
  • Reading time:1 min read
You are currently viewing ഏഷ്യാകപ്പ് ബാസ്‌കറ്റ്‌ബോള്‍ ചാംപ്യന്‍ഷിപ്പ്: ഇന്ത്യൻ വനിതാ ടീമിൽ നാല് മലയാളികൾ

ബെംഗളൂരു: നാളെ ആരംഭിക്കുന്ന ഏഷ്യാകപ്പ് ബാസ്‌കറ്റ്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ നാലു മലയാളികളും. 12 അംഗ ഇന്ത്യന്‍ വനിതാ ടീമിലാണ് ഇത്തവണ നാല് മലയാളികള്‍ ഇടം നേടിയിരിക്കുന്നത്. പി.എസ്. ജീന, സ്റ്റെഫി നിക്‌സണ്‍, പി.ജി. അഞ്ജന എന്നിവര്‍ക്കൊപ്പം റെയില്‍വേസിന്‍റെ ശ്രുതി അരവിന്ദും ഉള്‍പ്പെടുന്നതാണ് ഈ മലയാളി നിര.

ജപ്പാന്‍, കൊറിയ, ചൈനീസ് തായ്പേയ് എന്നിവയ്‌ക്കൊപ്പം ഗ്രൂപ്പ് എയിലാണ് ഇന്ത്യ. നാളെ ആരംഭിക്കുന്ന ഏഷ്യാകപ്പ് ബാസ്‌കറ്റ്‌ബോള്‍ ചാംപ്യന്‍ഷിപ്പ് മത്സരങ്ങള്‍ 29നാണ് സമാപിക്കുന്നത്.

0Shares