ഏഷ്യന്‍ തായ്‌കോണ്ടോ ചാമ്പ്യന്‍ഷിപ്പില്‍ സുവര്‍ണ നേട്ടം കരസ്ഥമാക്കി മലയാളിയായ റിന്‍ഷാമറിയം

  • Post category:news
  • Reading time:1 min read
You are currently viewing ഏഷ്യന്‍ തായ്‌കോണ്ടോ ചാമ്പ്യന്‍ഷിപ്പില്‍ സുവര്‍ണ നേട്ടം കരസ്ഥമാക്കി മലയാളിയായ റിന്‍ഷാമറിയം

കണ്ണൂര്‍: സൗത്ത് ഏഷ്യന്‍ ടെയ്‌കോബണ്ടോ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് അഭിമാനമായ് ചരിത്രം സൃഷ്ടിച്ച് മലയാളിയായ പത്ത് വയസ്സുകാരി. നേപാള്‍ ഇന്റര്‍നേഷണല്‍ ടെയ്‌കോബണ്ടോ ഫഡറേഷന്‍ സംഘടിപ്പിച്ച ആറാമത് സൗത്ത് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് മത്സരത്തിലാണ് ഈ കൊച്ചുമിടുക്കി സ്വര്‍ണ്ണമണിഞ്ഞത്. പത്ത് വയസ്സിന് താഴെയുളളവരുടെ വിഭാഗത്തിലായിരുന്നു കിരീടനേട്ടം. കണ്ണൂര്‍ പിലാത്തറ ഷഹലാസിലെ റഷീദിന്റെയും മറിയംബിയുടെയും മകളാണ് റിന്‍ഷ.
സൗത്ത്ഏഷ്യയിലെ ചൈന, നേപാള്‍, പാകിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, മാലിദീപ്, ബൂട്ടാന്‍, ഗമസ്ഥാന്‍, തുര്‍ക്ക്മനിസ്ഥാന്‍ തുടങ്ങിയ പത്തോളം രാജ്യങ്ങളില്‍നിന്നും രണ്ടായിരത്തോളം പേര്‍ മാറ്റുരച്ച ചാമ്പ്യന്‍ഷിപ്പിലായിരുന്നു ഈ കൊച്ചുമകളുടെ ചരിത്ര നേട്ടം. ഇതേ ചാമ്പ്യന്‍ഷിപ്പില്‍ 12 വയസിന് താഴെയുളള വിഭാഗത്തില്‍ പങ്കെടുത്ത റിന്‍ഷയുടെ സഹോദരന്‍ മുഹമ്മദ് റിഷാന്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചെങ്കില്‍ മെഡല്‍ നേടാന്‍ കഴിഞ്ഞില്ല.ചൈനയില്‍നിന്നും നേപാളില്‍ നിന്നും നിരവധി പേര്‍ മത്സരത്തില്‍ പങ്കെടുത്തെങ്കിലും രാജ്യത്തിനും ബേഗ്ലൂരിനും അഭിമാനമായ് റിന്‍ഷ മികച്ച പ്രകടത്തിലൂടെ മെഡല്‍ കരസ്ഥമാക്കുകയായിരുന്നു. ഇലക്ട്രോണിക്ക് സിറ്റിയിലെ ക്രൈസ്റ്റ് അകാഥമിയിലെ അഞ്ചാക്ലാസ് വിദ്യാര്‍ത്ഥിനിയാണ് റിന്‍ഷ. ബെഗളൂരു ഇലക്ട്രോണിക്ക് സിറ്റിയില്‍ സ്ഥിരതാമസമാക്കിയ റിന്‍ഷയുടെ പിതാവ് റഷീദ് നല്ലൊരു ഫുട്‌ബോള്‍ പ്ലയറാണ് പ്രാദേശിക തലത്തിലും യൂനിവോയ്‌സിറ്റി മത്സരങ്ങളിലും പങ്കെടുത്ത് നിരവധി നേട്ടങ്ങള്‍ കൊയ്ത വ്യക്തിയാണ് അദ്ദേഹം.

0Shares