ഏഷ്യന്‍ ഗെയിംസ്: ടെന്നിസില്‍ ഇന്ത്യയ്ക്ക് ആറാം സ്വര്‍ണം

  • Post category:news
  • Reading time:1 min read
You are currently viewing ഏഷ്യന്‍ ഗെയിംസ്: ടെന്നിസില്‍ ഇന്ത്യയ്ക്ക് ആറാം സ്വര്‍ണം

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് ആറാം സ്വര്‍ണം. ടെന്നിസ് കോര്‍ട്ടില്‍ നിന്നാണ് സ്വര്‍ണനേട്ടം. പുരുഷന്മാരുടെ ഡബിള്‍സില്‍ രോഹന്‍ ബൊപ്പണ്ണ-ദിവിജ് ശരണ്‍ സഖ്യമാണ് സ്വര്‍ണം നേടിയത്. ഫൈനലില്‍ കസാക്കിസ്ഥാന്റെ അലക്‌സാണ്ടര്‍ ബബ്‌ലിക്-ഡെന്നിസ് യെവ്‌സെയേവ് സഖ്യത്തെയാണ് ഇവര്‍ തോല്‍പിച്ചത്. സ്‌കോര്‍: 6-3, 6-4. നേരത്തെ റോവിങ്ങില്‍ നിന്ന് ഇന്ത്യയ്ക്ക് ഒരു സ്വര്‍ണവും രണ്ട് വെങ്കലവും ലഭിച്ചിരുന്നു. ഷൂട്ടിങ്ങില്‍ നിന്നാണ് മറ്റൊരു മെഡല്‍.

0Shares