ജക്കാര്‍ത്ത : ചരിത്ര നേട്ടം കൈവരിച്ച് ഇന്ത്യ. ബോക്സിംഗില്‍ അമിത് ഭാംഗല്‍ സ്വര്‍ണം നേടി. ഏഷ്യന്‍ ഗെയിംസ് ചരിത്രത്തില്‍ ഏറ്റവും വലിയ നേട്ടമാണ് ഇന്ത്യ കൈവരിച്ചിരിക്കുന്നത്. ഇതുവരെ 67 മെഡലുകളാണ് ഇന്ത്യ നേടിയത്. 2010 ലെ റെക്കോര്‍ഡാണ് ഇന്ത്യ തിരുത്തിയിരിക്കുന്നത്.
2010 ല്‍ 45 മെഡലുകളാണ് ഇന്ത്യ നേടിയത്. 15 സ്വര്‍ണമാണ് ഇന്ത്യ ഇതുവരെ നേടിയിരിക്കുന്നത്. എന്നാല്‍ ഇന്ത്യന്‍ ബോക്സര്‍ വികാസ് കൃഷ്ണന്‍ എഴുപത്തിയഞ്ച് കിലോ ഗ്രാം വിഭാഗത്തില്‍ വെങ്കലം നേടിയിരുന്നു. ഒപ്പം നാനൂറ് മീറ്റര്‍ റിലേയില്‍ മലയാളിതാരം വിസ്മയ സ്വര്‍ണം നേടുകയും ചെയ്തു.
ഏഷ്യന്‍ ഗെയിംസ്; ചരിത്ര നേട്ടം കൈവരിച്ച് ഇന്ത്യയ്ക്ക് ബോക്സിംഗില്‍ സ്വര്‍ണം