ഏഴ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി ഇമ്രാന്‍ അലിയെ തൂക്കിലേറ്റി

  • Post category:news
  • Reading time:1 min read
You are currently viewing ഏഴ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി ഇമ്രാന്‍ അലിയെ തൂക്കിലേറ്റി

ലാഹോര്‍: പാക്കിസ്ഥാനില്‍ ഏഴ് വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ തൂക്കിലേറ്റി. ഇന്ന് പുലര്‍ച്ചെ 5.30 ഓടെ ലാഹോറിലെ ജയിലില്‍ വച്ചാണ് പ്രതി 23 കാരനായ ഇമ്രാന്‍ അലിയെ തൂക്കിലേറ്റിയത്. മജിസ്ട്രേറ്റ് ആദില്‍ സര്‍ദാറിനിന്റെയും പ്രതി കൊലപ്പെടുത്തിയ പെണ്‍കുട്ടിയുടെ പിതാവിന്റെയും സാന്നിധ്യത്തിലാണ് വധശിക്ഷ നടപ്പിലാക്കിയത്. ഇന്നലെ കുടുംബവുമായി 45 മിനുട്ട് സംസാരിക്കാന്‍ ഇമ്രാന്‍ അലിക്ക് ജയില്‍ അധികൃതര്‍ സൗകര്യം ഒരുക്കിയിരുന്നു. ഇമ്രാനെ തുക്കിലേറ്റണമെന്ന് ലാഹോര്‍ ഭീകര വിരുദ്ധ കോടതിയിലെ ജഡ്ജായ ഷൈഖ് സജ്ജാദ് അഹമ്മദ് ഒക്ടോബര്‍ 14 ന് ഉത്തരവ് ഇറക്കിയിരുന്നു. ജനുവരി അഞ്ചിനാണ് സംഭവം നടന്നത്. മദ്രസയില്‍ ട്യൂഷന് പോയ സൈനാബ് എന്ന പെണ്‍കുട്ടിയെ കാണാതാവുകയായിരുന്നു. ജനവരി ഒന്‍പതിനാണ് ചവറ്റ് കൂനയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം ലഭിച്ചത്.പോസ്റ്റ്മോര്‍ട്ടത്തില്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായതായി കണ്ടെത്തുകയുമായിരുന്നു. മാതാപിതാക്കള്‍ ഉംറ നിര്‍വഹിക്കാനായി സൗദി അറേബ്യയില്‍ പോയ സമയത്താണ് സംഭവം. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പൊലീസ് ഇമ്രാന്‍ അലിയെ അറസ്റ്റ് ചെയ്തത്. പിന്നീട് ഡി.എന്‍.എ പരിശോധന നടത്തുകയും ചെയ്തു. ഇതിലൂടെയാണ് ഇമ്രാന്‍ ഖാനാണ് പ്രതിയെന്ന് പൊലീസ് സ്ഥിരീകരിച്ചത്. കസൂറില്‍ നിന്നും ലൈംഗിക പീഡനത്തിന് ഇരയായി അഞ്ച് പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ട സംഭവത്തിലും ഇമ്രാന്‍ അലിയാണ് പ്രതിയെന്നും പൊലീസ് കണ്ടെത്തിയിരുന്നു.

0Shares