ഏഴ് വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് ശ്വാസം മുട്ടിച്ച്‌ കൊന്നു: യുവാവിന് വധശിക്ഷ

  • Post category:news
  • Reading time:1 min read
You are currently viewing ഏഴ് വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് ശ്വാസം മുട്ടിച്ച്‌ കൊന്നു: യുവാവിന് വധശിക്ഷ

ഏഴ് വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ യുവാവിന് വധശിക്ഷ. പോക്‌സോ പ്രകാരം സന്തോഷ് കുമാര്‍ എന്ന യുവാവിന് ജീവപര്യന്തം ശിക്ഷ വിധിച്ച കോടതി, പെണ്‍കുട്ടിയെ ക്രൂരമായ ബലാത്സംഗത്തിന് ശേഷം കൊലപ്പെടുത്തിയതിന് ഇയാള്‍ക്ക് വധശിക്ഷ വിധിക്കുന്നു എന്നാണ് വിധി പ്രസ്താവനയില്‍ വ്യക്തമാക്കിയത്.

തെളിവ് നശിപ്പിക്കല്‍, പോലീസിനെ വഴിതെറ്റിക്കാന്‍ ശ്രമിക്കല്‍ എന്നതിന് ഏഴ് വര്‍ഷത്തെ കഠിന തടവിനും വിധിച്ചിട്ടുണ്ട്. കോയമ്പത്തൂരിലെ പ്രത്യേക പോക്‌സോ കോടതിയാണ് വധശിക്ഷ വിധിച്ചത്. ഒന്‍പത് മാസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കിയാണ് വിധി.

വിധി വരുന്നതിന് ഒരു ദിവസം മുന്‍പ് കുട്ടിയുടെ അമ്മ കേസില്‍ വീണ്ടും അന്വേഷണം വേണമെന്നാവശ്യപ്പെട്ട് അപേക്ഷ നല്‍കിയിരുന്നു. പെണ്‍കുട്ടിയുടെ മൃതദേഹത്തില്‍ നടത്തിയ ഫോറന്‍സിക് പരിശോധനയില്‍ സന്തോഷ് കുമാറിന്റേതല്ലാതെ മറ്റൊരാളുടെ കൂടി ഡി.എന്‍.എ സാമ്പിളുകള്‍ കണ്ടെത്തിയിരുന്നു. രണ്ടാമനെ പോലീസ് എന്തുകൊണ്ട് ഒഴിവാക്കിയെന്ന് അമ്മ നല്‍കിയ പരാതിയില്‍ ആരായുന്നു.

0Shares