ഏഴ് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ച കൗമാരക്കാരന് വധശിക്ഷ

  • Post category:news
  • Reading time:1 min read
You are currently viewing ഏഴ് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ച കൗമാരക്കാരന് വധശിക്ഷ

രാജസ്ഥാന്‍: പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ച കേസില്‍ രാജസ്ഥാനില്‍ പത്തൊന്‍പതുകാരനു വധശിക്ഷ. കേസിലെ പ്രതി പിന്റുവെന്ന കൗമാരക്കാരന് ജയ്പൂരിലെ എസ്.സി/ എസ്.ടി കോടതിയാണ് തൂക്കുകയര്‍ വിധിച്ചത്. പോക്സോ നിയമം ഭേദഗതി ചെയ്തതിന് ശേഷം സംസ്ഥാനത്ത് വധശിക്ഷ വിധിക്കുന്ന ആദ്യ കേസാണിത്. കഴിഞ്ഞ മെയ് ഒമ്ബതിനാണ് സംഭവം നടക്കുന്നത്. മുത്തശ്ശിക്കരികില്‍ നിന്നും കുഞ്ഞിനെ തട്ടിക്കൊണ്ട് പോയി സമീപത്തെ സ്‌കൂള്‍ കെട്ടിടത്തില്‍ വെച്ച് പിന്റു പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ മൈതാനത്ത് ഉപേക്ഷിച്ചു. കുഞ്ഞിന്റെ കരച്ചില്‍ കേട്ട് എത്തിയവര്‍ പിന്റുവിനെ പിടികൂടുകയും പോലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു. 30 ദിവസത്തെ തുടര്‍ച്ചയായ വാദത്തിന് ശേഷമാണ് ശിക്ഷ വിധിച്ചത്.

0Shares