
ഏഴു വര്‍ഷത്തിന് ശേഷം മമ്ത മോഹന്‍ദാസ് വീണ്ടും തമിഴ് സിനിമയില്‍ നായികയാകുന്നു. പ്രഭുദേവയുടെ ഊമയ് വിഴികള്‍ എന്നാണ് ചിത്രത്തിന്റെ പേര്. അരുണ്‍ വിജയ് നായകനായ തടയ്ര താക്ക എന്ന ചിത്രമാണ് മമ്ത അവസാനമായി അഭിനയിച്ചത്.

1987 ല്‍ പുറത്തിറങ്ങിയ ഇതേ പേരുള്ള മറ്റൊരു ചിത്രമുണ്ടെങ്കിലും തന്റെ പുതിയ ചിത്രം അതിന്റെ റീമേക്ക് അല്ലെന്ന് മമ്ത പറഞ്ഞു. പ്രഭുദേവയ്ക്കൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച് സിനിമയുടെ പേര് പ്രഖ്യാപിക്കുകയും ഷൂട്ടിംഗ് നടക്കുകയാണെന്നും പറയുക മാത്രമാണ് മമ്ത ചെയ്തത്.
