ബാഗ്ദാദ്: ശരീരത്തില്‍ ബോംബ് കെട്ടിവച്ചകുട്ടി ചാവേറിനെ സൈനീകര്‍ രക്ഷപ്പെടുത്തി. കുട്ടിയുടെ ശരീരം മുഴവനായും അത്യുഗ്ര ശേഷിയുള്ള ബോംബുകളാണ് ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ കെട്ടി വച്ചിരിക്കുന്നത്. കുട്ടിയുടെ പിന്‍ഭാഗത്ത് എന്തോ ഇരിക്കുന്നത് കണ്ടാണ് സനീകര്‍ പരിശോധന നടത്തിയത്. കുട്ടിയുടെ ശരീരത്തില്‍ നിന്നും വളരെ പണിപ്പെട്ടാണ് ബോംബുകള്‍ നിര്‍വീര്യമാക്കിയത്.

ഉദയ് എന്നാണ് തന്റെ പേരെന്നും അങ്കിളാണ് തന്നെ ഇങ്ങോട്ടേക്ക് അയച്ചതെന്നാണ് കുട്ടിയുടെ വെളിപ്പെടുത്തല്‍. ഇംഗ്ലീഷ് ഫുട്‌ബോള്‍ ക്ലബ് ചെല്‍സിയുടെ ജഴ്‌സി അണിയിച്ച കുട്ടിയെ സൈന്യത്തിന്റെ ഇടയിലേക്ക് ഭീകരവാദികള്‍ കടത്തിവിടുകയായിരുന്നു.