വാഷിംങ്ടണ്‍: ട്രംപിന്റെ മുസ്ലീം വിരദ്ധ നിലപാടിനെതിരെ പ്രതിഷേധവുമായി ഗൂഗിളും. ഏഴ് രാജ്യത്തുള്ള അഭയാര്‍ത്ഥികള്‍ യു.എസില്‍ പ്രവേശിക്കുന്നത് തടയാന്‍ ട്രംപ് ഉത്തരവിട്ടിരുന്നു. ട്രംപിന്റെ ഈ കടുത്ത നിലപാടിനെതിരെ യു.എന്‍, ഫ്രാന്‍സ്, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളും ഫേസ്ബുക്ക് അടക്കമുള്ള സ്ഥാപനങ്ങളും നേരത്തെ പ്രതിഷേധമറിയിച്ചിരുന്നു.

ട്രംപിന്റെ ഉത്തരവിനെ തുടര്‍ന്ന് മധ്യപൂര്‍വ്വേഷ്യയില്‍ നിന്നുള്ള യാത്രക്കാരെ അമേരിക്കയുടെ വിവിധ വിമാനത്താവളങ്ങളില്‍ നിന്ന് തിരികെ അയക്കുകയുണ്ടായി. ഇതിനു പിന്നാലെയാണ് അമേരിക്കയിലുള്ള ജീവനക്കാരോട് മടങ്ങി വരാന്‍ ഗൂഗില്‍ നിര്‍ദേശിച്ചത്. പുതിയ ഉത്തരവ് ഗൂഗിളിന്റെ 187 ജീവനക്കാരെയാണ് ബാധിക്കുന്നത് എന്ന് സുന്ദര്‍ പിച്ചെ അറിയിച്ചു. ട്രംപിന്റെ നയം പ്രതിഭകള്‍ അമേരിക്കയിലെത്തുന്നതിന് തടസ്സമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
