
ചെന്നൈ: നടന്‍ ശരത് കുമാറും നടികര്‍ തിലകവും തമ്മില്‍ തമിഴ് സിനിമയില്‍ പ്രശ്നങ്ങള്‍ ഉണ്ടായപ്പോഴും യാതൊരു തടസവും ഇല്ലാതെ മുന്നോട്ടുപോയ ബന്ധമാണ് നടന്‍ വിശാലിന്റെയും ശരത് കുമാറിന്റെ മകള്‍ വരലക്ഷ്മിയുടെയും പ്രണയം. എന്നാല്‍ , എന്തെന്ന് ഇരുവര്‍ക്കും മാത്രം അറിയാവുന്ന കാരണത്താല്‍ ഇവര്‍ വേര്‍പിരിയുന്നതായി വാര്‍ത്തകള്‍ വന്നു. വാര്‍ത്തകള്‍ക്ക് അപ്പുറം ഈ തീരുമാനം ട്വീറ്റ് ചെയ്ത് പുറം ലോകത്തെ അറിയിച്ചത് വരലക്ഷ്മി തന്നെയാണ്. ഇപ്പോഴിതാ ഇരുവരും വിവാഹത്തിലേക്ക് നീങ്ങുന്നുവെന്ന് വിശാല്‍ സൂചന നല്‍കുന്നു.

തന്റെ പുതിയ ചിത്രത്തിന്റെ ടീസര്‍ പുറത്തിറക്കുന്ന ചടങ്ങിലാണ് തന്റെ വിവാഹക്കാര്യം താരം വ്യക്തമാക്കിയത്. തന്റെ വിവാഹത്തെ കുറിച്ച് പറയുമ്പോല്‍ ഒരു വശത്തില്‍ മാതാപിതാക്കളും മറുവശത്ത് ചില ലക്ഷ്മിമാരും, അല്ല ലക്ഷ്മിയും ദേഷ്യപ്പെടുമായിരുന്നുവെന്ന് വിശാല്‍ പറഞ്ഞത്. വ്യക്തി ജീവിതത്തെ സംബന്ധിച്ച് നിര്‍ണായകമായ ഒരു കാര്യം രണ്ടാഴ്ചക്കുള്ളില്‍ അറിയിക്കുമെന്നും താരം വ്യക്തമാക്കി.
