
ചേര്‍ത്തല: രണ്ടു വര്‍ഷത്തോളം ഏഴാംക്ലാസുകാരിയെ ലൈംഗിക പീഡനത്തിരയാക്കിയത് അച്ഛനും അയല്‍വാസികളായ ബന്ധുക്കളും കൂടി, സംഭവത്തില്‍ പെണ്‍കുട്ടിയുടെ അച്ഛനും, പ്രായപൂര്‍ത്തിയാകാത്ത ഒരാളും ഉള്‍പ്പെടെ നാലുപേരെയാണ് പോലീസ് അറസ്റ്റു ചെയ്തു.13 കാരിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ സ്‌കൂള്‍ അധികൃതരാണ് കുട്ടിയെ കൗണ്‍സിലിംഗിന് വിധേയമാക്കിയത്. തുടര്‍ന്നാണ് രണ്ടു രണ്ടുവര്‍ഷത്തോളമായി പെണ്‍കുട്ടി പീഡനത്തിനിരയായ വിവരം പുറത്തറിഞ്ഞത്.

അമ്മ തൊഴിലുറപ്പ് ജോലിക്ക് പോകുമ്പോഴാണ് പെണ്‍കുട്ടിയെ പിതാവ് പീഡിപ്പിച്ചിരുന്നത്. ടി.വി കാണുവാന്‍ അയല്‍വീട്ടില്‍ പോകുമ്പോഴാണ് ബന്ധു പീഡിപ്പിക്കുന്നതെന്നും പെണ്‍കുട്ടി കൗണ്‍സിലിങ്ങില്‍ തുറന്നു പറഞ്ഞതായി പോലിസ് പറഞ്ഞു. മറ്റു പ്രതികളും അയല്‍വീടുകളിലാണ് താമസിക്കുന്നത്. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി വൈദ്യപരിശോധനയ്ക്കു വിധേയയാക്കിയശേഷം കുട്ടിയെ അമ്മയോടൊപ്പം അയച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ ജുവനൈല്‍ ഹോമിലേക്ക് അയച്ചു.
