
യു.പി: ഏറ്റമുട്ടല്‍ കൊലപാതകങ്ങളെ പ്രോത്സാഹിപ്പിക്കുന്ന യു.പി സര്‍ക്കാരിന്റെ നടപടികളെ കുറിച്ചുള്ള മാധ്യമവാര്‍ത്തകള്‍ അടിസ്ഥാനമാക്കി യോഗി സർക്കാരിന് മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസയച്ചു. ക്രമസമാധാന നില തകര്‍ന്നാല്‍ പോലും സര്‍ക്കാരിന് ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ നടത്താനാകില്ലെന്നും ക്രിമിനല്‍ ആരോപണത്തിന്റെ പേരില്‍ നടക്കുന്ന ഏറ്റുമുട്ടലുകള്‍ ‘എക്സ്ട്രാ ജുഡീഷ്യല്‍’ കൊലപാതകങ്ങളെ ന്യായീകരിക്കുന്നതാകുമെന്നും കമ്മീഷന്‍ പറഞ്ഞു.ആളുകള്‍ക്കിടയില്‍ പേടി വളര്‍ത്തുന്നത് നല്ലതാവില്ലെന്നും കമ്മീഷന്‍ പറയുന്നു.

ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് ഒക്ടോബര്‍ 5വരെ ആറുമാസത്തിനിടെ 433 ഏറ്റമുട്ടലുകള്‍ യു.പിയില്‍ നടന്നിട്ടുണ്ടെന്നാണ്. ഇതില്‍ 19 പേര്‍ കൊല്ലപ്പെടുകയും 89 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ആറാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസില്‍ ആവശ്യപ്പെടുന്നു.
