ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന യൂ ട്യൂബ് താരം ഈ ഏഴുവയസുകാരന്‍; വാര്‍ഷിക വരുമാനം 154. 84 കോടി

  • Post category:news
  • Reading time:1 min read
You are currently viewing ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന യൂ ട്യൂബ് താരം ഈ ഏഴുവയസുകാരന്‍; വാര്‍ഷിക വരുമാനം 154. 84 കോടി

വാഷിങ് ടണ്‍: 2018ല്‍ ലോകത്തിലെ ഏറ്റവും കൂടുതല്‍ പ്രതിപലം സ്വന്തമാക്കിയ യൂ ട്യൂബ് താരങ്ങളുടെ പട്ടിക അമേരിക്കന്‍ ബിസിന്നസ് മാഗസിനായ ഫോബ്‌സ് പുറത്തുവിട്ടു. പത്ത് പേരടുങ്ങുന്ന പട്ടികയില്‍ ഒന്നാം സ്ഥാനക്കാരന്‍ ഏഴു വയസുകാരനായ റയാനാണെന്നതാണ് കൗതുകമായത്. കളിപ്പാട്ടങ്ങളെ പരിചയപ്പെടുത്തുകയും വിശകലനം നടത്തുകയും ചെയ്യുന്ന റയാന്‍ ടോയ്‌സ് റിവ്യു എന്ന യൂട്യൂബ് ചാനലിന്റെ കുട്ടി ഉടമയാണ് ഈ ഏഴു വയസുകാരന്‍. 2017 ജൂണ്‍ മുതല്‍ 2018 ജൂണ്‍ വരെയുള്ള ഒരു വര്‍ഷകാലയളവില്‍ 154. 84 കോടി രൂപയാണ് റയന്റെ വരുമാനം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇരട്ടിയാണിത്. 2017 ല്‍ ഏഴാം സ്ഥാനത്തായിരുന്നു റയാന്‍. 2015 ലാണ് റയാന്‍ തന്റെ യൂ ട്യൂബ് ചാനല്‍ ആരംഭിക്കുന്നത്. ഇതിനകം പതിനേഴ് മില്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സ് റയാന്റെ യൂ ട്യൂബ് ചാനലിനെത്തി. പുതിയ കളിപ്പാട്ടങ്ങള്‍ തുറക്കുന്നതും അതിനെ പരിചയപ്പെടുത്തുന്നതുമാണ് വീഡിയോയില്‍ ഉളളത്. റയാന്റെ മാതാപിതാക്കളും സഹോദരിമാരും വീഡിയോകളില്‍ ഇടയ്ക്ക് പ്രത്യക്ഷപ്പെടാറുണ്ട്. ഹോളിവുഡ്   താരം ജേക്ക് പോളാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്.
ഫോബ്‌സിന്റെ കണക്ക് പ്രകാരം 1270. 26 കോടിയാണ് പത്തുപേരുടെയും കൂടി ആകെ വരുമാനം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 42 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

 

0Shares