തിരുവനന്തപുരം: കൊട്ടാരക്കരയിലെ ഏനാത്ത് പാലത്തിനു സമീപം യുദ്ധകാലാടിസ്ഥാനത്തില്‍ സമാന്തര പാലം നിര്‍മ്മിക്കുന്നതിന് കേരളം കരസേനയുടെ സഹായം തേടി. കൊല്ലം-പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്ന ഏനാത്ത് പാലത്തിന് ബലക്ഷയം കണ്ടെത്തിയതിനെ തുടര്‍ന്ന് പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചിരുന്നു.

18 വര്‍ഷം മുമ്പ് പണിത പാലത്തിന്റെ തൂണുകളുടെ നിര്‍മ്മാണഘട്ടത്തിലെ പിഴവാണ് ഇപ്പോള്‍ ബലക്ഷയത്തിനു കാരണമായിരിക്കുന്നതെന്നു കണ്ടെത്തിയിട്ടുണ്ട്. പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ ഇതു സംബന്ധിച്ച ആവശ്യങ്ങള്‍ ഉന്നയിച്ച് കരസനയ്ക്കു കത്തയച്ചു. മറ്റൊരു പാലം പണിയുകയെന്നത് ശ്രമകരമായ ജോലിയാണ് എന്നതിനാലാണ് കരസേനയുടെ സഹായം തേടിയതെന്ന് പൊതുമരാമത്തു വകുപ്പ് വ്യക്തമാക്കി.