കണ്ണൂര്‍: ബില്‍ഡിംഗ് മെറ്റീരിയല്‍ വിപണന രംഗത്തെ അന്താരാഷ്ട്ര ബ്രാന്‍ഡായ എ.ബി.സി ഗ്രൂപ്പിന്റെ ഇന്ത്യയിലെ കോര്‍പറേറ്റ് ഓഫിസ് ഉദ്ഘാടനം ചെയ്തു. കെ മുഹമ്മദ് കുട്ടി ഹാജി, കെ.പി മുസ്തഫ ഹാജി, പി.പി ഹംസ ഹാജി എന്നിവര്‍ ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ഒന്നാം നിലയുടെ ഉദ്ഘാടനം ജാഗ്വര്‍ കേരള ഹെഡ് രൂപേഷ് കോശിയും രണ്ടാം നിലയുടെ ഉദ്ഘാടനം സോണി അബ്ദുല്‍ റഹ്മാന്, തേജസ് വസത്രാലയ എം.ഡി കെ മുസ്തഫ ഹാജി എന്നിവരും, മൂന്നാം നിലയുടെ ഉദ്ഘാടനം ചേമ്പര്‍ ഓഫ് കോമേഴ്സ് പയ്യന്നൂര്‍ യൂനിറ്റ് പ്രസിഡന്റ് വിജയകുമാര്‍, വ്യാപാരി വ്യവസായി ഏകോപന സമിതി തളിപ്പറമ്പ് യൂനിറ്റ് സെക്രട്ടറി താജുദ്ദീന് എന്നിവരും നിര്‍വഹിച്ചു.
ചടങ്ങില്‍ എ.ബി.സി ഗ്രൂപ്പ് ചെയര്മാന് മുഹമ്മദ് മദനി, ഡയരക്ടര്‍മാരായ മുഹമ്മദ് ജബിര്, അബ്ദുല്‍ വാഹിദ്, ജുനൈദ് കെ.എന്‍, മുഹമ്മദ് ബഷീര്‍ കെ, മുഹമ്മദ് തസ്ലീം, ഹാരിസ് എം, റാഫി പി, അന്‍വര്‍ എന്നിവരും മറ്റു വ്യാപാര വ്യവസായ മേഖലയിലെ പ്രമുഖരും പങ്കെടുത്തു. നാല് നിലകളിലായി അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഓഫീസ് സ്ഥിതി ചെയ്യുന്നത് കണ്ണൂര്‍ തളിപ്പറമ്പിലാണ്. നിലവില്‍ എട്ടോളം രാജ്യങ്ങളിലായി വ്യാപാര ശൃംഗലയുണ്ട്. തളിപ്പറമ്പില്‍ പണിത എ.ബി.സി ഹൗസില്‍ നിന്നാകും ഇനിയുള്ള എ.ബി.സി ഗ്രൂപ്പിൻ്റെ ഇന്ത്യയിലെ പ്രവര്‍ത്തനം നിയന്ത്രിക്കുക.
എ.ബി.സി ഗ്രൂപ്പിൻ്റെ കോര്‍പറേറ്റ് ഓഫിസ് ഉദ്ഘാടനം ചെയ്തു