ജയ്പൂര്‍;ആവശ്യപ്പെട്ടതിലും മുപ്പതിരട്ടി തുക ഉപഭോക്താവിന് നല്‍കിക്കൊണ്ട് രാജസ്ഥാനിലെ ഒരു എ.ടി.എം നാട്ടുകാരെ ഞെട്ടിച്ചു.ജയ്പൂരില്‍ നിന്നും 80 കി.മി മാറിയുള്ള പട്ടണത്തിലെ എ.ടി.എമ്മിലാണ് വിചിത്രമായ ഈ സംഭവം അരങ്ങേറിയത്.തോങ്ക് സ്വദേശി ദിവാകര്‍ 3,500 രൂപ പിന്‍വലിക്കാന്‍ എ.ടി.എമ്മിലെത്തിയപ്പോഴാണ് ഈ ഞെട്ടിപ്പിക്കന്ന അനുഭവമുണ്ടായത്.എന്നാല്‍ ഇത് ദിവാകറിന്റെ മാത്രം അനുഭവമായിരുന്നില്ല, മറ്റു പലര്‍ക്കും ഇതേ അനുഭവമുണ്ടായിട്ടുണ്ട് .
പണത്തിന്റെ പെരുമഴ ഉണ്ടായതിനെ തുടര്‍ന്ന് ദിവാകര്‍ ബാങ്ക് അധികൃതരെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു അതേസമയം ദിവാകറിന് മുമ്പ് ഇവിടെ വന്നവരൊക്കെ എ.ടി.എം വാരിക്കേരി നല്‍കിയ കാശുമായി സന്തോഷം കൊണ്ട് മതിമറന്ന് തല്‍ക്ഷണം സ്ഥലം വിടുകയായിരുന്നു.ബാങ്ക് അധികൃതര്‍ കുതിച്ചെത്തി എ.ടി.എം പരിശോധിച്ച് പൂട്ടിയപ്പോഴേക്കും7 ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടതായി അറിയാന്‍ കഴിഞ്ഞു.കുറഞ്ഞത് 10 പേര്‍ക്കെങ്കിലും അധികത്തുക ലഭിച്ചിട്ടുണ്ടെന്നാണ് അധികൃതരുടെ നിഗമനം.എ.ടി.എമ്മിന്റെ യന്ത്രതകരാറു മൂലമാണ് ഇത്തരത്തില്‍ സംഭവിച്ചതെന്ന് ബാങ്ക് അതികൃതര്‍ വെളിപ്പെടുത്തി.