എ.ടി.എമ്മില്‍ നിന്നും പണം പിൻവലിക്കാനെത്തിയ ഇടപാടുകാരൻ കണ്ടത് 500 രൂപയുടെ നോട്ടുകൾ കൗണ്ടറിൽ ചിതറിക്കിടക്കുന്നത്

  • Post category:news
  • Reading time:1 min read
You are currently viewing എ.ടി.എമ്മില്‍ നിന്നും പണം പിൻവലിക്കാനെത്തിയ ഇടപാടുകാരൻ കണ്ടത് 500 രൂപയുടെ നോട്ടുകൾ കൗണ്ടറിൽ ചിതറിക്കിടക്കുന്നത്

കണ്ണൂര്‍: പണം പിൻവലിക്കാനെത്തിയ ഇടപാടുകാരൻ കണ്ടത് 500 രൂപയുടെ നോട്ടുകൾ കൗണ്ടറിൽ ചിതറിക്കിടക്കുന്നത്. ചെട്ടിപ്പീടികയിലെ എസ്.ബി.ഐ എ .ടി.എമ്മിലാണ് ഈ സംഭവം. മാധ്യമപ്രവർത്തകനായ റെനീഷ് മാത്യു പണം പിൻവലിക്കാൻ ചെന്നപ്പോഴാണ് എ.ടി.എം മെഷിനു ചുറ്റും 500 രൂപ നോട്ടുകൾ കണ്ടത്. 20000 രൂപയോളം ഉണ്ടായിരുന്നു. തുടർന്ന് റെനീഷ് പോലീസിനെ അറിയിക്കുകയായിരുന്നു.

പോലീസ് ബാങ്ക് അധികൃതർക്ക് തുക കൈമാറി .തൊട്ടു മുൻപു പണം പിൻവലിക്കാനെത്തിയ ഇടപാടുകാരന്റേതാവും തുകയെന്നാണ് ബാങ്ക് അധികൃതരുടെ അനുമാനം. പണം ലഭിക്കാൻ വൈകിയാൽ ഇടപാട് റദ്ദായെന്നു കരുതി തിരിച്ചുപോയശേഷം പണം വന്നുവീഴുന്നത് ആളുകളുടെ ശ്രദ്ധയിൽ പെടാതെവരുന്നു. പുതുതായി സ്ഥാപിച്ച എ.ടി.എമ്മുകളിൽ പണം വന്നുവീഴാൻ പ്രത്യേക സംവിധാനമില്ല.

പുറത്തേക്കു വരുന്ന നോട്ടുകൾ നേരെ നിലത്തേക്കു ചിതറി വീഴുകയാണു ചെയ്യുന്നത്. ഇടപാടുകാർ പെറുക്കിയെടുക്കേണ്ട സ്ഥിതിയാണ്. ഇതിനാൽ അധികൃതർക്ക് പരാതികൾ വന്നിരുന്നെങ്കിലും തുടർന്ന് പരിശോധനകൾ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല.

0Shares