തിരുവനന്തപുരം: കഴക്കൂട്ടത്ത് എ.ടി.എം തകര്‍ത്ത് വന്‍ കവര്‍ച്ച. പത്തരലക്ഷത്തോളം രൂപ നഷ്ടമായി. കഴക്കൂട്ടം അമ്പലത്തുംകരയിലെ ദേശീയപാതയോരത്തെ എസ്.ബി.ഐ കൗണ്ടറാണ് കവര്‍ച്ച ചെയ്തത്. ഗ്യാസ്‌കട്ടര്‍ ഉപയോഗിച്ച് പണം നിറക്കുന്ന ഭാഗം അറുത്തുമാറ്റിയാണ് കവര്‍ച്ച നടത്തിയത്. വിരലടയാള വിദഗ്ധരടക്കമുള്ള ശാസ്ത്രീയ പരിശോധന സംഘമെത്തി തെളിവുകള്‍ ശേഖരിക്കുന്നതോടെ കവര്‍ച്ചയെ സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുമെന്നാണ് പോലാസ് കരുതുന്നുത്.
സി.സി ടിവി മാസങ്ങളായി പ്രവര്‍ത്തന രഹിതമായി കിടക്കുകയാണ് ഇത് അന്വേശണത്തെ കാര്യമായി തന്നെ ബാധിച്ചേക്കും. ശാസ്ത്രീയ പരിശോധന ശനിയാഴ്ച നടക്കും.