
നിങ്ങള്‍ക്ക് എ.ടി.എം കാര്‍ഡ് ഇല്ലാതെയും ഇനി എ.ടി.എമ്മില്‍ നിന്നും പണം പിന്‍വലിക്കാം. പൊതുമേഖലാ ബാങ്കായ എസ്.ബി.ഐ ആണ് ഈ സേവനം ലഭ്യമാക്കുന്നത്. ഇത് ലഭ്യമാകാന്‍ ആദ്യം ചെയ്യേണ്ടത് ഫോണില്‍ എസ്.ബി.ഐയുടെ യോനോ ആപ്ലിക്കേഷന്‍ ലഭ്യമാക്കുക എന്നുള്ളതാണ്. യോനോ എന്ന് പേരുള്ള ആപ്ലിക്കേഷനില്‍ ക്യാഷ് വിഡ്രോവല്‍ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ആറ് അക്ക ഒ.ടി.പി ലഭിക്കും.

പരമാവധി അരമണിക്കൂര്‍ വരെയാണ് ഈ ഒ.ടി.പി ഉപയോഗിക്കാന്‍ കഴിയുകയുള്ളു. എസ്.ബി.ഐയുടെ എ.ടി.എമ്മില്‍ എത്തിയ ശേഷം യോനോ പിന്നും ഈ ഒ.ടി.പിയും എന്റര്‍ ചെയ്ത് പണം പിന്‍വലിക്കാവുന്നതാണ്. തുടക്കത്തില്‍ 16,500 എ.ടി.എമ്മുകളില്‍ മാത്രമാണ് സേവനം ലഭ്യമാക്കിയിട്ടുള്ളു. അടുത്ത 3-4 മാസങ്ങള്‍ക്കുള്ളില്‍ രാജ്യത്തെ 60,000 എ.ടി.എമ്മുകളില്‍ സേവനം ലഭ്യമാക്കുമെന്ന് ചെയര്‍മാന്‍ രജ്നീഷ് കുമാര്‍ പറഞ്ഞു.
ഒരു സമയംഒരു ഡിവൈസില്‍ മാത്രമാണ് നിലവില്‍ സേവനം പ്രാവര്‍ത്തിപ്പിക്കാന്‍ സാധിക്കുകയുള്ളു. സുരക്ഷയുടെ ഭാഗമായാണ് ഈ നിയന്ത്രണം. കൂടാതെ ആറ് അക്ക ഒ.ടി.പി നല്‍കുന്നതും സെക്യൂരിറ്റിയുടെ ഭാഗമായാണ്. ഇത്തരത്തിലുള്ള ട്രാന്‍സാക്ഷനിലൂടെ 10,000 രൂപ വരെ മാത്രമേ പിന്‍വലിക്കാന്‍ സാധിക്കുകയുള്ളു. ഇത്തരം രണ്ട് ട്രാന്‍സാക്ഷന്‍ മാത്രമേ ഒരു ദിവസം സാധിക്കുകയുള്ളു.
