എ.ഐ.സി.സി ആസ്ഥാനത്തെ ക്യാഷറുടെ കൊച്ചിയിലെ വസതിയില്‍ ആദായ നികുതി റെയ്ഡ്; എത്തിയത് ഡല്‍ഹിയില്‍ നിന്നുളള ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍

  • Post category:news
  • Reading time:1 min read
You are currently viewing എ.ഐ.സി.സി ആസ്ഥാനത്തെ ക്യാഷറുടെ കൊച്ചിയിലെ വസതിയില്‍ ആദായ നികുതി റെയ്ഡ്; എത്തിയത് ഡല്‍ഹിയില്‍ നിന്നുളള ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍

കോണ്‍ഗ്രസ് ദേശീയ ആസ്ഥാനത്തെ ക്യാഷറുടെ വീട്ടില്‍ ആദായ നികുതി വകുപ്പിന്‍റെ റെയ്ഡ്. തൃപ്പൂണിത്തുറ കുരീക്കാട് സ്വദേശി മാത്യു വര്‍ഗീസിന്‍റെ കൊച്ചിയിലെ വീട്ടിലാണ് ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തുന്നത്.
അനധികൃത സ്വത്ത് സമ്പാദന കേസുകളില്‍ അറസ്റ്റിലായ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ തെളിവു ശേഖരണവും പാര്‍ട്ടി ഫണ്ട് പിരിവില്‍ കളളപ്പണ ഇടപാടുകള്‍ നടന്നിട്ടുണ്ടോ എന്നതിനെ കുറിച്ചുളള അന്വേഷണവുമാണ് ആദായ നികുതി പരിശോധനയുടെ ലക്ഷ്യം.

ഡല്‍ഹിയില്‍ നിന്നുളള ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരാണ് പരിശോധനകള്‍ക്ക് നേതൃത്വം നല്‍കുന്നത്.
നാല്‍പ്പത് വര്‍ഷത്തില്‍ കൂടുതലായി എ.ഐ.സി.സി ആസ്ഥാനത്ത് കാഷ്യറായി ജോലി ചെയ്യുകയാണ് മാത്യൂ വര്‍ഗിസ്. ഇന്നലെ ഉച്ചയോടെയാണ് ആദായ നികുതി വകുപ്പ് റെയിഡിനെത്തിയത്. ഇന്നലെ അര്‍ദ്ധരാത്രി വരെ പരിശോധന നടത്തിയിരുന്നു. ഇന്ന് വീണ്ടും ആദായ നികുതി വകുപ്പ് സംഘം പരിശോധന തുടരുകയാണ്.

മാത്യുവിനെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തു. എണ്‍പത്തിമൂന്നുകാരനായ മാത്യൂസ് വര്‍ഗീസ് രോഗത്തെ തുടര്‍ന്ന് ചികില്‍സയിലാണ്. പി. ചിദംബരം, ഡി.കെ.ശിവകുമാര്‍ തുടങ്ങി നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ അഴിമതി ആരോപണംഉയരുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ തെളിവുകള്‍ ശേഖരിക്കുക കൂടിയായിരിക്കണം ആദായ നികുതി വകുപ്പ് പരിശോധനയിലൂടെ ലക്ഷ്യമിടുന്നത് എന്നാണ് വിലയിരുത്തപ്പെടുന്നത്.

 

0Shares