എ​ത്ര​നാ​ൾ അ​വ​ധി വേ​ണ​മെന്ന് വ്യക്തമാക്കാതെ കോടിയേരി; സി.പി.എമ്മിൽ ആ​ർ​ക്കും പ​ക​രം സെ​ക്ര​ട്ട​റി​യു​ടെ ചു​മ​ത​ലയി​ല്ല

  • Post category:news
  • Reading time:1 min read
You are currently viewing എ​ത്ര​നാ​ൾ അ​വ​ധി വേ​ണ​മെന്ന് വ്യക്തമാക്കാതെ കോടിയേരി; സി.പി.എമ്മിൽ ആ​ർ​ക്കും പ​ക​രം സെ​ക്ര​ട്ട​റി​യു​ടെ ചു​മ​ത​ലയി​ല്ല

സി​.പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ തു​ട​രും. പ​ക​രം ആ​ർ​ക്കും സെ​ക്ര​ട്ട​റി​യു​ടെ ചു​മ​ത​ല ന​ൽ​കി​ല്ല. നി​ല​വി​ലെ സം​വി​ധാ​നം മാ​റ്റേ​ണ്ടെ​ന്നും സി​.പി​.എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ തീ​രു​മാ​നി​ച്ചു. കോ​ടി​യേ​രി​യും സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. കോ​ടി​യേ​രി​ക്കു പ​ക​രം പു​തി​യ സെ​ക്ര​ട്ട​റി​യെ​ത്തു​ന്നു​വെ​ന്ന വാ​ര്‍​ത്ത​ക​ള്‍ സി.​പി​.എം നേ​ര​ത്തെ ത​ന്നെ നി​ഷേ​ധി​ച്ചി​രു​ന്നു.

ആ​ർ​ക്കും പ്ര​ത്യേ​ക ചു​മ​ത​ല ന​ൽ​കി​ല്ല. പാ​ർ​ട്ടി സെ​ന്‍റ​ർ ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ക്കും. പാ​ർ​ട്ടി നി​ല​വി​ലു​ള്ള​ത് പോ​ലെ പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും പാ​ർ​ട്ടി കേ​ന്ദ്ര​ക​മ്മ​റ്റി അം​ഗം എം.​വി.ഗോ​വി​ന്ദ​ൻ യോ​ഗ​ത്തി​ന്‍റെ മുന്‍പ് പ​റ​ഞ്ഞി​രു​ന്നു. ‌അ​മേ​രി​ക്ക​യി​ൽ ചി​കി​ത്സ ന​ട​ത്തി​യ കോ​ടി​യേ​രി​ക്കു തു​ട​ർ​ചി​കി​ത്സ​യ്ക്കാ​യി വീ​ണ്ടും അ​വി​ടേ​ക്കു പോ​കേ​ണ്ടി വ​രും. എ​ന്നാ​ൽ, എ​ത്ര​നാ​ൾ അ​വ​ധി വേ​ണ​മെ​ന്ന കാ​ര്യം കോ​ടി​യേ​രി വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.

കോ​ടി​യേ​രി​യെ സെ​ക്ര​ട്ട​റി​സ്ഥാ​ന​ത്തു നി​ല​നി​ർ​ത്തി​ക്കൊ​ണ്ട് പാ​ർ​ട്ടി​യു​ടെ ദൈ​നം​ദി​ന കാ​ര്യ​ങ്ങ​ളു​ട‌െ ചു​മ​ത​ല പാ​ർ​ട്ടി സെ​ന്‍റ​റി​ൽ ല​ഭ്യ​മാ​യ നേ​താ​ക്ക​ൾ വ​ഹി​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. കോടിയേരി കഴിഞ്ഞ ഒന്നരമാസമായി സജീവപാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയാണ്. ആരോഗ്യകാരണങ്ങളാലാണിത്. അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പുകൾ പൂർത്തിയാക്കിയ ശേഷമായിരുന്നു കോടിയേരിയുടെ അവധി. ഒക്ടോബർ 28-ാം തീയതിയാണ് കോടിയേരി ബാലകൃഷ്ണൻ ചികിത്സക്കായി അമേരിക്കയിലേക്ക് യാത്ര തിരിച്ചത്.

0Shares