എൻ.ഡി ടി.വി അവതാരക നിവിനെ ദുൽഖർ ആക്കി; ‘കിളിപോയ’ നിവിന്റെ മുഖം മുൻകൂട്ടി അറിഞ്ഞുകൊണ്ടോ? ; വീഡിയോ കാണാം

  • Post category:news
  • Reading time:1 min read
You are currently viewing എൻ.ഡി ടി.വി അവതാരക നിവിനെ ദുൽഖർ ആക്കി; ‘കിളിപോയ’ നിവിന്റെ മുഖം മുൻകൂട്ടി അറിഞ്ഞുകൊണ്ടോ? ; വീഡിയോ കാണാം

നിവിൻ പോളി തമിഴിൽ അഭിനയിക്കുന്ന പുതിയ ചിത്രമായ റിച്ചിയുടെ പ്രചാരണങ്ങളുടെ ഭാഗമായാണ് ദേശീയ മാധ്യമമായ എൻ.ഡി.ടി.വിയിൽ എത്തിയത്. അവിടെ തന്നെ കാത്തിരിക്കുന്നത് ഒരു വൻ ‘ പണി’ ആയിരിക്കുമെന്ന് നിവിൻ പോലും പ്രതീക്ഷിച്ചിരിക്കില്ല എന്നായിരുന്നു ഇന്നലെ വരെ വീഡിയോ പ്രചരിച്ചുകൊണ്ടിരുന്നത്.

അഭിമുഖം ആരംഭിക്കുന്നതിനു മുന്‍പ് നിവിനെ പരിചയപ്പെടുത്തുന്ന സമയമാണ് അവതാരക ” ഇന്ന് നമ്മോടൊപ്പം ഉള്ളത് ദുല്‍ക്കര്‍ സല്‍മാന്‍ ആണ് ഉള്ളത് ” എന്ന് പറഞ്ഞത്. കൂടാതെ അത് കയ്യടിച്ചു ആഘോഷിക്കുകയും അവര്‍ ചെയ്തു. ഇത് കേട്ട നിവിന്‍ എന്ത് പറയണം എന്ന് അറിയാതെ ഇരിക്കുന്ന വീഡിയോ ഇപ്പോള്‍ വൈറല്‍ ആണ്.വരുന്ന വെള്ളിയാഴ്ചയാണ് റിച്ചി റിലീസ് ആകുന്നത്. സിനിമയുടെ പ്രമോഷന് വേണ്ടി മനഃപൂർവം ഇത്തരത്തിൽ ഒരു അവതരണം സ്വീകരിക്കുകയായിരുന്നു എന്നാണ് ചിത്രത്തിന്റെ അണിയറയിലെ സംസാരം. ഒരു സിനിമ ഹിറ്റ് ആകാൻ ആകാവുന്ന എല്ലാ മാർഗവും പയറ്റുന്ന ഫിലിം ഫീൽഡിൽ ഇതും അപ്പുറവും നടക്കുമെന്ന് ആർക്കാണ് അറിയാത്തത്.

https://www.youtube.com/watch?v=WjpWaScW4Ek

0Shares