‘എൻ്റെ അമ്മയോട് കളിച്ചാല്‍ ദൈവം കൊടുത്തോളും’; ദീപാ നിശാന്തിനെ കാത്തിരുന്ന് തിരിച്ചടിച്ച്‌ നടി ഊര്‍മിളാ ഉണ്ണിയും മകളും

  • Post category:news
  • Reading time:1 min read
You are currently viewing ‘എൻ്റെ അമ്മയോട് കളിച്ചാല്‍ ദൈവം കൊടുത്തോളും’; ദീപാ നിശാന്തിനെ കാത്തിരുന്ന് തിരിച്ചടിച്ച്‌  നടി ഊര്‍മിളാ ഉണ്ണിയും മകളും

കൊച്ചി: ദീപാ നിശാന്തിനെതിരേ നിശിതമായി വിമര്‍ശിച്ച് നടി ഊര്‍മിളാ ഉണ്ണിയും മകള്‍ ഉത്തരയും. ‘കോപ്പിയടിച്ച ടീച്ചര്‍ക്കൊപ്പം വേദി പങ്കിടരുതെന്ന് എന്റെ ജാതകത്തില്‍ ഉണ്ടെന്ന് തോന്നുന്നു’ എന്ന് ഊര്‍മ്മിള പോസ്റ്റുചെയ്തപ്പോള്‍ ഇത് പങ്കിട്ടുകൊണ്ട് മകള്‍ ഉത്തരയും രംഗത്തെത്തിയിരുന്നു. ‘എന്റെ അമ്മയോട് കളിച്ചാല്‍ ദൈവം കൊടുത്തോളും’ എന്നാണ് ഉത്തര കുറിച്ചത്. ഒരു പണി അങ്ങട് കൊടുത്തപ്പോള്‍ അതുപോലെ തിരിച്ച് ഇങ്ങട് കിട്ടുമെന്ന് ദീപ ഒരിക്കലും ചിന്തിച്ച് കാണില്ല. ഊര്‍മ്മിള പരോക്ഷമായി, പേര് എടുത്തുപറയാതെയാണ് വിമര്‍ശിച്ചതെങ്കിലും അത് ആരെയാണ് സൂചിപ്പിക്കുന്നതെന്ന് വളരെ വ്യക്തമാണ്. മുമ്പ് ‘ദിലീപ് വിഷയം’ എങ്ങും ചര്‍ച്ചയായിരിക്കുന്ന സമയം, താരസംഘടനയായ ‘അമ്മ’യില്‍ ദിലീപിനെ പിന്തുണച്ചു എന്നതിന്റെ പേരില്‍ ഊര്‍മ്മിള ഉണ്ണിയെക്കുറിച്ച് നിറയെ വാര്‍ത്തകള്‍ വന്നിരുന്നു. അങ്ങനെ ആ വിഷയം ചര്‍ച്ചയായിരിക്കുന്ന സമയമയത്ത് വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക അവാര്‍ഡ് ദാന ചടങ്ങിലേക്ക് ഊര്‍മിള ഉണ്ണിക്കൊപ്പം ദീപ നിശാന്തും ക്ഷണിക്കപ്പെട്ടിരുന്നു. എന്നാല്‍ ഊര്‍മിളക്കൊപ്പം വേദി പങ്കിടാന്‍ തനിക്ക് താല്‍പ്പര്യമില്ലെന്ന് ദീപ അന്ന് പറഞ്ഞിരുന്നു. ഊര്‍മിളയുടെ അന്നത്തെ പരാമര്‍ശം വിവാദമായതോടെയായിരുന്നു ഇങ്ങനെയൊരാള്‍ക്കൊപ്പം വേദി പങ്കിടാന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കി ദീപ നിശാന്ത് രംഗത്തെത്തിയത്. എന്നാല്‍ ദീപയ്ക്ക് തിരിച്ചടികൊടുക്കാന്‍ ഊര്‍മിള തക്കം പാര്‍ത്തിരുന്നു. അവസരം കിട്ടിയപ്പോള്‍ അങ്ങ് തേച്ചൊട്ടിക്കുകയായിരുന്നു. യുവകവിയായ എസ് കലേഷിന്റെ കവിത തന്റെ പേര് വച്ച് കോളേജധ്യാപകസംഘടനയായ എ കെ പി സി ടി എയുടെ മാസികയില്‍ പ്രസിദ്ധീകരിച്ചു എന്നാണ് ദീപയ്ക്കെതിരേയുള്ള വിമര്‍ശനം.

0Shares