
മുംബൈ: എെ.പി.എൽ പതിനൊന്നാം സീസണ്‍ മത്സരങ്ങള്‍ മാര്‍ച്ച് ഒന്നിന് ആരംഭിക്കും. മുംബൈ വാങ്കഡ സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യൻസും കരുത്തരായ ചെന്നെെ സൂപ്പർ കിംഗ്സും ഏറ്റുമുട്ടും. മാർച്ച് ഒന്നിന് 8 മണിക്കാണ് ഉദ്ഘാടന മത്സരം ആരംഭിക്കുന്നത്. മെയ് 27ന് ആണ് ഫൈനൽ മത്സരം നടക്കുന്നത്. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽത്തന്നെയാണ് കലാശപ്പോരാട്ടവും നടക്കുന്നത്.

ടീമുകളുടെ എതിർപ്പ് പരിഗണിച്ച് മത്സരക്രമങ്ങളിൽ വരുത്തിയ മാറ്റം ബി.സി.സി.ഐ പിൻവലിച്ചു. രാത്രി 8 മണിക്കും, വൈകിട്ട് 4 മണിക്കും തന്നെയായിരിക്കും മത്സരങ്ങൾ ആരംഭിക്കുക. രാത്രി 7 മണി, വൈകിട്ട് 5.30 എന്നീ സമയങ്ങളിൽ മത്സരം ആരംഭിക്കാമെന്ന സ്റ്റാർ സ്‌പോട്സ് നേരത്തെ നിർദ്ദേശിച്ചിരുന്നു.
