ഇടുക്കി: താന്‍ വീട് വച്ച് താമസിക്കുന്ന സ്ഥലത്തിന് പട്ടയമുണ്ടെന്ന ദേവികുളം എം.എല്‍.എ എസ്.രാജേന്ദ്രന്റെ വാദം കള്ളമെന്ന് വിവരാവകാശരേഖ. 2000-2003 കാലയളവില്‍ ലാന്‍ഡ് അസൈന്‍മെന്റ് കമ്മിറ്റി ഈ ഭൂമിക്ക് പട്ടയം നല്‍കിയിരുന്നെന്നാണ് എസ്. രാജേന്ദ്രന്റെ വാദം. എന്നാല്‍ ഈ പറഞ്ഞ കാലയളവില്‍ ലാന്‍ഡ് അസൈന്റ്‌മെന്റ് കമ്മറ്റി യോഗം പോലും ചേര്‍ന്നിട്ടില്ല എന്നാണ് വിവരാവകാശ രേഖ തെളിയിക്കുന്നത്.

കഴിഞ്ഞ ദിവസം മൂന്നാര്‍ സന്ദര്‍ശിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയായിരുന്നു എസ്.രാജേന്ദ്രന്‍ താമസിക്കുന്നത് കെ.എസ്.ഇ.ബിയുടെ ഭൂമി കയ്യേറിയാണെന്ന് ആരോപിച്ചത്. ഇതുമായി ബന്ധപ്പെട്ട് താലൂക്ക് ഓഫീസില്‍ നിന്ന് നല്‍കിയ വിവാരാവകാശ രേഖയിലാണ് 2000-2003 കാലയളവില്‍ ലാന്‍ഡ് അസൈന്‍മെന്റ് കമ്മിറ്റി ഒരു യോഗം പോലും ചേര്‍ന്നിട്ടില്ലെന്ന് വ്യക്തമാകുന്നത്.