
തിരുവനന്തപുരം: വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി സി.പി.എമ്മിന് വോട്ട് മറിച്ചതായി സംശയിക്കുന്നുവെന്ന് കെ. മുരളീധരൻ എം.പി. വോട്ട് മറിക്കാനാണ് ബി.ജെ.പി സുരേഷിനെ സ്ഥാനാർത്ഥിയാക്കിയത് . ഇതോടൊപ്പം എസ്.ഡി.പി.ഐയുടെ വോട്ടുകളും എല്‍.ഡി.എഫിന് ലഭിച്ചിട്ടുണ്ടാകാം. എൻ.എസ്റെ.എസ് നല്കിയ പരസ്യപിന്തുണ മറ്റ് സമുദായങ്ങളെ യു.ഡി.എഫിൽ നിന്ന് അകറ്റില്ലെന്നും കെ. മുരളീധരന് കൂട്ടിച്ചേർത്തു.

എന്നാല്‍ കെ. മുരളീധരന്റെ ആരോപണത്തിനെതിരെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്തെത്തി. കോൺഗ്രസിന്റെ വോട്ട് മറിക്കൽ ആരോപണം പരാജയഭീതി കൊണ്ടാണ്. എൻ.എസ്.എസ് ആർക്കും വോട്ട് ചെയ്യണമെന്ന് പറഞ്ഞിട്ടില്ല. ചിലരുടെ വ്യാഖ്യാനം മാത്രമാണുണ്ടായതെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.
