എസ്.എസ്.എല്‍.സി വിജയശതമാനം വര്‍ധിച്ചു; വിജയശതമാനം 97.84; വിജയശതമാനം ഏറ്റവും കുറവ് വയനാട് ജില്ലയില്‍

  • Post category:news
  • Reading time:1 min read
You are currently viewing എസ്.എസ്.എല്‍.സി വിജയശതമാനം വര്‍ധിച്ചു; വിജയശതമാനം 97.84; വിജയശതമാനം ഏറ്റവും കുറവ് വയനാട് ജില്ലയില്‍

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലം പ്രഖ്യാപിച്ചു. പി.ആര്‍ ചേംബറില്‍ വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥാണ് ഫലപ്രഖ്യാപനം നടത്തിയത്. വിജയശതമാനം 97.84. ഇത്തവണ വിജയശതമാനം കഴിഞ്ഞ വര്‍ഷത്തെക്കാള്‍ രണ്ട് ശതമാനം കൂടുതലാണ്. 34,313 പേര്‍ക്ക് എല്ലാ വിഷയത്തിനും എ പ്ലസ് നേടി. 517 സര്‍ക്കാര്‍ സ്‌കൂളുകള്‍ 100 ശതമാനം വിജയം കരസ്ഥമാക്കി. ഏറ്റവും കൂടുതല്‍ വിജയശതമാനം എറണാകുളം ജില്ലയില്‍. ഏറ്റവും കുറവ് വയനാട് ജില്ല. ഏറ്റവും കൂടുതല്‍ വിജയശതമാനം നേടിയ വിദ്യാഭ്യാസ ജില്ല മൂവാറ്റുപുഴ. ഏറ്റവു കൂടുതല്‍ എ പ്ലസ് മലപ്പുറം ജില്ലയിലാണ്. പ്ലസ് വണ്‍ പ്രവേശനം നടപടികള്‍ ഈ മാസം ഒന്‍പതിന് തുടങ്ങുമെന്ന് വിദ്യാഭ്യാസമന്ത്രി വിശദമാക്കി. 1565 സ്‌കൂളുകള്‍ നൂറ് ശതമാനം വിജയം സ്വന്തമാക്കി. കഴിഞ്ഞ വര്‍ഷം നൂറ് ശതമാനം വിജയം നേടിയത് 1,174 സ്‌കൂളുകള്‍ ആയിരുന്നു. സേ പരീക്ഷ മെയ് 21 മുതല്‍ 25 വരെ നടത്തി ഫലം ജൂണ്‍ ഒന്നിന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചു. ഇതോടൊപ്പംതന്നെ ടി.എച്ച്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി. (ഹിയറിങ് ഇംപയേഡ്) എ.എച്ച്.എസ്.എല്‍.സി., എസ്.എസ്.എല്‍.സി. (ഹിയറിങ് ഇംപയേഡ്) എന്നീ പരീക്ഷകളുടെ ഫലവും പ്രഖ്യാപിച്ചു.
http:/keralapareekshabhavan.in , http:/results.kerala.nic.in , keralaresults.nic.in, www.kerala.gov.in, www.prd.kerala.gov.in, http:/results.itschool.gov.in എന്നീ വെബ്സൈറ്റുകളിലൂടെയും തത്സമയം ഫലമറിയാം. പി.ആര്‍.ഡിയുടെ മൊബൈല്‍ ആപ്പിലൂടെയും ഫലം ലഭ്യമാകും.

0Shares