എസ്.എസ്.എല്‍.സി മൂല്യ നിര്‍ണയം ഈ മാസം: ഫലപ്രഖ്യപനം അടുത്തമാസത്തില്‍.

  • Post category:news
  • Reading time:1 min read
You are currently viewing എസ്.എസ്.എല്‍.സി മൂല്യ നിര്‍ണയം ഈ മാസം: ഫലപ്രഖ്യപനം അടുത്തമാസത്തില്‍.

തിരുവനന്തപുരം: ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ നടന്ന എസ്.എസ്.എല്‍.സി പരീക്ഷയുടെ ഉത്തരകടലാസുകളുടെ മൂല്യനിര്‍ണ്ണയം ഈ മാസം ആറിന് തുടങ്ങും. 25 വരെ നീളുന്ന മൂല്യനിര്‍ണ്ണയത്തിനു ശേഷം ഈ മാസാവസാനമോ അടുത്തമാസം ആദ്യമോ ഫലം പ്രഖ്യാപിക്കും. പതിവ് പോലെ മൂല്യനിര്‍ണ്ണയം ഉദാരമാക്കണമെന്നാണ് സ്‌കീം ഫൈനലൈസേഷന്‍ യോഗത്തിലുണ്ടായ തീരുമാനം.

ചോദ്യങ്ങളിലെ പിശക് കാരണം മലയാളം പരീക്ഷയില്‍ രണ്ട് ചോദ്യങ്ങളുടെ നംമ്പറിട്ടാല്‍ പോലും എട്ട് മാര്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കും. തിരക്കഥാ നിര്‍മ്മാണത്തെ കുറിച്ചുള്ള ചോദ്യം പരിചിതമല്ലാത്ത രീതിയില്‍ ചോദിച്ചത് കൊണ്ട് ഹിന്ദിയില്‍ നാല് മാര്‍ക്ക് എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഉറപ്പായും കിട്ടും.

0Shares