എസ്.എസ്.എല്‍.സി ഫലം പുറത്ത്; 95.98 ശതമാനം വിജയം.

  • Post category:news
  • Reading time:1 min read
You are currently viewing എസ്.എസ്.എല്‍.സി ഫലം പുറത്ത്; 95.98 ശതമാനം വിജയം.

തിരുവനന്തപുരം: എസ.്എസ്.എല്‍.സി പരീക്ഷാഫലം പ്രഖ്യാപിച്ചു. 95.98 ശതമാനമാണ് വിജയം. 4,37,156 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 405 സര്‍ക്കാര്‍ സ്‌ക്കൂളുകളടക്കം 1174സ്‌ക്കൂളുകള്‍ നൂറ് ശതമാനം വിജയം നേടി. 4.6% വിദ്യാര്‍ത്ഥികളാണ് ഇത്തവണ എല്ലാ വിഷയത്തിലും എ+ നേടിയത്.

96.59 ശതമാനമായിരുന്നു കഴിഞ്ഞ വര്‍ഷത്തെ വിജയ ശതമാനം. സിലബസ് പരിഷ്‌കരണത്തിനു ശേഷം ആദ്യമായി നടത്തിയ 2016-17 അദ്ധ്യയന വര്‍ഷത്തെ എസ്.എസ്.എല്‍.സി. പരീക്ഷാഫലമാണിത്. ഈ വര്‍ഷം 455453(473803) കുട്ടികളാണ് പരീക്ഷയെഴുതിയത്. ഇതില്‍ 437156 (457654) കുട്ടികള്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി.

0Shares