തിരുവനന്തപുരം: വിവാദങ്ങളും വിമര്‍ശനങ്ങളുമായി അവസാനിച്ച എസ്.എസ്.എല്‍.സി പരീക്ഷാഫലം വെള്ളിയാഴ്ച്ച പ്രസിദ്ധീകരിക്കും. ഉച്ചയ്ക്ക് രണ്ടിന് പി.ആര് ചേംബറില്‍ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് ഫലം പ്രഖ്യാപിക്കും.

www.results.itschool.gov.in എന്ന വെബ്സൈറ്റിലൂടെ ഫലമറിയാന്‍ ഐടി@സ്കൂള്‍ സംവിധാനം ഒരുക്കി. സഫലം 2017 എന്ന മൊബൈല്‍ ആപ് വഴിയും ഫലമറിയാം. പരീക്ഷാഭവന്റെ വെബ്സൈറ്റായ www.keralapareekshabhavan.inല്‍ ഉള്‍പ്പെടെ പരീക്ഷാഫലം ലഭ്യമാകും.