എസ്റ്റേറ്റിലെ ഇരട്ടക്കൊലപാതകം മുഖ്യപ്രതി പോലീസിൻ്റെ വലയിലായി; മധുരയിൽനിന്നും പളനിയിലേക്ക് കടക്കാനുള്ള പ്രതിയുടെ നീക്കം പോലീസ് പൊളിച്ചത് ഇങ്ങനെ

  • Post category:news
  • Reading time:1 min read
You are currently viewing എസ്റ്റേറ്റിലെ ഇരട്ടക്കൊലപാതകം മുഖ്യപ്രതി പോലീസിൻ്റെ വലയിലായി; മധുരയിൽനിന്നും പളനിയിലേക്ക് കടക്കാനുള്ള പ്രതിയുടെ നീക്കം പോലീസ് പൊളിച്ചത് ഇങ്ങനെ

ഇടുക്കി/ കൊച്ചി/ തിരുവനന്തപുരം: ഇടുക്കി നടുപ്പാറ എസ്റ്റേറ്റിലെ ഇരട്ടക്കൊലപാതകം നടത്തി ഒളിവില്‍ പോയ ഒന്നാം പ്രതി ബോബിനെ തമിഴ്‌നാട് മധുരയിൽനിന്നും പോലീസ് പിടികൂടി. പളനിയിലേക്ക് കടക്കാനായിരുന്നു ഇയാളുടെ ശ്രമം മനസ്സിലാക്കിയ പോലീസ് രാത്രിയോടെ അതി സാഹസികമായി പിടികൂടുകയായിരുന്നു. ശാന്തപ്പാറ സി.ഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഇയാളെ തമിഴ്നാട്ടിലെ രഹസ്യകേന്ദ്രത്തിൽ ചോദ്യം ചെയ്യുകയാണ്.

എസ്റ്റേറ്റിലെ ഇരട്ടക്കൊലപാതകത്തിൽ വ്യക്തത വരുത്തുകയാണ് പോലീസ്. മോഷണ ശ്രമത്തിനിടെയുള്ള കൊലപാതകമാണോ അതോ കൊലപാതകത്തിന് മറ്റെന്തെങ്കിലും ലക്ഷ്യങ്ങളുണ്ടായിരുന്നോ തമിഴ്നാട്ടിൽ മറ്റാരുടെയെങ്കിലും പങ്കിനെകുറിച്ചതും പോലീസ് വെക്തതവരുത്തിയതിന് ശേഷം കേരളത്തിലേക്ക് കൊണ്ടുവരുമെന്നാണ് സൂചന.

0Shares