കൊച്ചി: എസ്എന്‍സി ലാവലിന്‍ കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കും. സിബിഐ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജിയാണ് കോടതി പരിഗണിക്കുന്നത്. സിബിഐയുടെ അഭിഭാഷകന്‍ ഇന്നും ഹാജരാകില്ലെന്ന് അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോഴും പിണറായി വിജയന്റെയും സിബിഐയുടെയും അഭിഭാഷകര്‍ കോടതിയില്‍ ഹാജരായിരുന്നില്ല. അഭിഭാഷകര്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് കേസ് ഇന്നത്തേക്ക് മാറ്റിയത്. പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ എന്നീ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിനായി കനേഡിയന്‍ കമ്പനിയായ എസ്എന്‍സി ലാവലിന് 374 കോടി രൂപ കരാര്‍ നല്‍കിയതില്‍ സര്‍ക്കാരിന് നഷ്ടമുണ്ടായെന്നാണ് കേസ്.

കേസ് അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് എം.ആര്‍ അജയന്‍ നല്‍കിയ ഹര്‍ജിയും ഇന്ന് പരിഗണിക്കും. 2013 നവംബര്‍ അഞ്ചിന് കേസില്‍ പിണറായി വിജയന്‍ അടക്കമുള്ളവരെ തിരുവനന്തപുരം സിബിഐ കോടതി കുറ്റവിമുക്തനാക്കി. ഇതിനെതിരെയാണ് സിബിഐ റിവിഷന്‍ ഹര്‍ജി നല്‍കിയത്.