എവിടെ നജീബ്? ..കേസ്​ സി. ബി. ഐയ്ക്ക് കൈമാറിയത്​ തമാശക്കല്ല: ഹൈകോടതി

  • Post category:news
  • Reading time:1 min read
You are currently viewing എവിടെ നജീബ്? ..കേസ്​ സി. ബി. ഐയ്ക്ക് കൈമാറിയത്​ തമാശക്കല്ല: ഹൈകോടതി


ന്യൂ​ഡ​ല്‍​ഹി: ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്​​റു സ​ര്‍​വ​ക​ലാ​ശാ​ല (ജെ.​ എ​ന്‍.​ യു)​യി​ല്‍ നി​ന്ന്​ കാ​ണാ​താ​യ ന​ജീ​ബ്​ അ​ഹ്​​മ​ദി​​ന്റെ കേ​സി​ല്‍ സി.​ ബി.ഐക്ക്​ ഡ​ല്‍​ഹി ഹൈ​കോ​ട​തി​യു​ടെ രൂ​ക്ഷ​വി​മ​ര്‍​ശ​നം. കേ​സ്​ ഡ​ല്‍​ഹി പോ​ലീ​സി​ല്‍ നി​ന്ന്​ സി. ബി. ഐയ്ക്ക് കൈ​മാ​റി​യ​ത്​ ത​മാ​ശ​ക്ക​ല്ലെ​ന്ന്​ ചൊ​വ്വാ​ഴ്​​ച സി.​ ബി. ഐ സ​മ​ര്‍​പ്പി​ച്ച റിപ്പോ​ര്‍​ട്ട്​ പ​രി​ഗ​ണി​ക്ക​വെ കോ​ട​തി പ​റ​ഞ്ഞു. പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ കാ​ര്യ​മാ​യ മു​ന്നേ​റ്റ​മു​ണ്ടാ​കാ​ത്ത​തി​നെ തു​ട​ർന്ന് ന​ജീ​ബി​ന്‍റെ അ​മ്മ സി. ​ബി. ​ഐ അ​ന്വേ​ഷ​ണ​മാ​വ​ശ്യ​പ്പെ​ട്ട് കോ​ട​തി​യെ സ​മീ​പി​ചതിനെ തുടർന്ന് കോടതിയാണ് അന്വേഷണം ഏജൻസിയെ ഏൽപ്പിക്കുന്നത്. ജൂ​ലൈ 17ന്​ ​സി.​ബി.ഐ ഡ​ല്‍​ഹിഹൈ​കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച അന്വേ ഷ​ണ​പു​രോ​ഗ​തി​റി​പ്പോ​ര്‍​ട്ട്​ ​ഒ​രു മാ​റ്റ​വു​മി​ല്ലാ​തെ ചൊ​വ്വാ​ഴ്​​ച​യും സ​മ​ര്‍​പ്പിച്ചതിനെ തുടർന്നാണ് കോടതി രൂക്ഷമായി പ്രതികരിച്ചത്.

ന​ജീ​ബിനെ കാ​ണാ​താ​യ സ​മ​യ​ത്ത്​ മ​ര്‍​ദി​ച്ചെ​ന്ന്​ ആ​രോ​പ​ണ​വി​ധേ​യ​രാ​യ​വ​രെ ചോ​ദ്യം ​ചെ​​യ്​​തോ എ​ന്നും കോ​ട​തി സി. ​ബി. ഐ ​യോ​ട്​ ചോ​ദി​ച്ചു. സെ​പ്​​റ്റം​ബ​ര്‍ ആ​റി​നു​ള്ളി​ല്‍ പു​തി​യ ത​ല്‍​സ്​​ഥി​തി റി​പ്പോ​ര്‍​ട്ട്​ സ​മ​ര്‍​പ്പി​ക്കാ​നും കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. കാ​ണാ​താ​കു​ന്ന​തി​നു തൊ​ട്ടു​മു​ന്പ് ഹോ​സ്റ്റ​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ടു ചോ​ദി​ച്ചു മു​റി​യി​ൽ വ​ന്ന മൂ​ന്നു വി​ദ്യാ​ർ​ഥി​ക​ളും ന​ജീ​ബും ത​മ്മി​ൽ വാ​ക്കേ​റ്റ​മു​ണ്ടാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​വ​ർ വി​ളി​ച്ച​റി​യി​ച്ച​ത​നു​സ​രി​ച്ച് ഒ​രു സം​ഘം എ​. ബി. ​വി. ​പി പ്ര​വ​ർ​ത്ത​ക​ർ എ​ത്തി ന​ജീ​ബി​നെ ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യും ചെ​യ്തു.

 

സ​ഹ​പാ​ഠി​ക​ൾ എ​ത്തി​യാ​ണ് അ​ക്ര​മി​ക​ളി​ൽ​നി​ന്നു ന​ജീ​ബി​നെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. തു​ട​ർ​ന്ന് സീ​നി​യ​ർ വാ​ർ​ഡ​ന്‍റെ അ​ടു​ക്ക​ലേ​ക്ക് എ​ത്തി​ച്ച​പ്പോ​ൾ അ​വി​ടെ​യും മ​ർ​ദ​ന​മേ​റ്റു. ഈ ​സം​ഭ​വ​ത്തി​നു പി​റ്റേ​ന്നു മു​ത​ലാ​ണ് ന​ജീ​ബി​നെ കാ​ണാ​താ​യ​ത്. വി​ദ്യാ​ർ​ഥി​ക​ളും ബ​ന്ധു​ക്ക​ളും ഇ​ക്കാ​ര്യം ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യെ​ങ്കി​ലും അ​ധി​കൃ​ത​ർ ഗൗ​നി​ച്ചി​ല്ല. തു​ട​ർ​ന്ന് മ​ക​നെ കാ​ണാ​നി​ല്ലെ​ന്ന് മാ​താ​വ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

0Shares