തിരുവനന്തപുരം: കവയത്രി സുഗതകുമാരിയുടെ സഹോദരിയും എഴുത്തുകാരിയുമായിരുന്ന പ്രഫ ബി സുജാത ദേവി (72)അന്തരിച്ചു. എസ്.യു.ടി റോയല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എറണാകുളം മഹാരാജാസ് കോളേജിലടക്കം വിവിധ സര്‍ക്കാര്‍ കോളേജുകളില്‍ ഇംഗ്ലീഷ് പ്രൊഫസര്‍ ആയി ജോലി നോക്കിയിട്ടുണ്ട്. കേരള സാഹിത്യ അക്കാദമിയുടെ സഞ്ചാര സാഹിത്യത്തിന്നുള്ള പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. നിരവധി കവിതാ സമാഹാരങ്ങളും, സഞ്ചാര സാഹിത്യങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരേതനായ വി.ഗോപാലകൃഷ്ണന്‍ നായരാണ് ഭര്‍ത്താവ്. കവിയും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന ബോധേശ്വരന്റെയും കാര്‍ത്ത്യായനിയുടെയും മകളാണ്.
പരേതയായ പ്രഫ: ഹൃദയകുമാരി ടീച്ചറിന്റെ ഇളയ സഹോദരിയാണ്. രാവിലെ സുഗതകുമാരിയുടെ വസതിയില്‍ പൊതുദര്‍ശനത്തിനു വെച്ചു. സംസ്‌കാരം ഇന്ന് വൈകീട്ട് മൂന്നിന് തൈക്കാട് ശാന്തി കവാടത്തില്‍. മക്കള്‍: പരമേശ്വരന്‍, പരേതനായ ഗോവിന്ദന്‍, പത്മനാഭന്‍. മരുമക്കള്‍: സ്വപ്ന, വിനീത, സോണാള്‍. സുജാത ദേവിയുടെ കവിതാ സമാഹാരങ്ങളും സഞ്ചാര സാഹിത്യവും ശ്രദ്ധേയമാണെന്നും കുടുംബാംഗങ്ങളോടൊപ്പം ദുഃഖം പങ്കിടുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ് ബുക്കിലൂടെ അനുശോചിച്ചു.
എഴുത്തുകാരി പ്രഫ.ബി സുജാതദേവി അന്തരിച്ചു